കേരളത്തിലേക്ക് കെ.എം.സി.സിയുടെ 33 ചാര്‍ട്ടേഡ് വിമാനങ്ങള്‍

ദുബായ് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് 33 ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. കെ.എം.സി.സി സ്വകാര്യ ട്രാവല്‍ ഏജന്‍സിയുമായി സഹകരിച്ച് ചാര്‍ട്ടര്‍ ചെയ്യുന്ന 43 വിമാനങ്ങളില്‍ 33 എണ്ണത്തിന് അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് ഇബ്രാഹിം ഇളേറ്റില്‍ അറിയിച്ചു.

ആദ്യഘട്ടത്തിലെ മൂന്ന് വിമാനങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടും. അര്‍ഹരായ പത്തുപേര്‍ക്ക് വീതം ഓരോ വിമാനത്തിലും സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് വിമാനങ്ങളിലായി 185 വീതം യാത്രക്കാര്‍ ഉണ്ടാകും.

990 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റ്ര്‍ ചെയ്തശേഷം കെഎംസിസിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുത്തവര്‍ക്കാണ് യാത്രാ അനുമതി. 30 സര്‍വീസുകള്‍ കണ്ണൂരിലേക്കും 10 എണ്ണം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുമായിരിക്കും.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി