അബുദാബി ഡ്രോൺ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് യെമനിലെ ഇറാൻ അനുകൂല ഹൂതി പ്രസ്ഥാനം

അബൂദാബിയിലെ മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകളിൽ സ്ഫോടനം നടന്നതായി ഗൾഫ് ഭരണകൂടം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഇറാൻ അനുകൂല ഹൂതി പ്രസ്ഥാനം അറിയിച്ചു.

എണ്ണക്കമ്പനിയായ ADNOC യുടെ സംഭരണശാലകൾക്ക് സമീപമുള്ള വ്യാവസായിക മേഖലയായ മുസഫയിൽ മൂന്ന് ഇന്ധന ടാങ്കർ ട്രക്കുകൾ പൊട്ടിത്തെറിച്ചതായും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർമ്മാണ സൈറ്റിൽ തീപിടുത്തമുണ്ടായതായും അബുദാബി പൊലീസ് അറിയിച്ചു.

“പ്രാരംഭ അന്വേഷണത്തിൽ സ്ഫോടനത്തിനും തീപിടുത്തത്തിനും കാരണമെന്ന് സംശയിക്കുന്ന ഡ്രോണിന്റെ ചെറിയ ഭാഗങ്ങൾ കണ്ടെത്തി,” പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സമഗ്രമായ അന്വേഷണം ആരംഭിച്ചതായും പ്രസ്താവനയിൽ പറയുന്നു.

യുഎഇയിൽ ഒരു സൈനിക ഓപ്പറേഷൻ നടത്തിയതായും വരും മണിക്കൂറുകളിൽ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള സൈനിക സഖ്യവുമായി പോരാടുന്ന യെമനിലെ ഹൂതി പ്രസ്ഥാനത്തിന്റെ സൈനിക വക്താവ് പറഞ്ഞു.

യെമനിലെ ഊർജ്ജോത്പാദന മേഖലകളായ ഷാബ്‌വയിലും മാരിബിലും ഹൂതികൾക്കെതിരായ പോരാട്ടത്തിൽ യുഎഇയുടെ പിന്തുണയുള്ള സഖ്യകക്ഷി അനുകൂല സേന പങ്കുചേർന്നിട്ടുണ്ട്.

2019-ൽ യെമനിലെ സൈനിക സാന്നിദ്ധ്യം യുഎഇ ഗണ്യമായി കുറച്ചിരുന്നുവെങ്കിലും ആയുധവും പരിശീലനവും നൽകിയ യെമൻ സേനയിലൂടെ അധികാരം നിലനിർത്തുന്നത് തുടരുകയാണ്.

ഹൂതികൾ സൗദി അറേബ്യയ്‌ക്ക് നേരെ അതിർത്തി കടന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ആവർത്തിച്ച് നടത്തുകയും യു.എ.ഇയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Latest Stories

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം