പുതിയ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നിഷേധിക്കുന്നു

പുതിയ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്. യു.എ.ഇ. യിലെ വിമാനക്കമ്പനികള്‍ക്കാണ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ നടത്തുന്നതിന് കേന്ദ്രം അനുമതി നല്‍കാത്തത്. ജൂലൈ നാല് മുതലുള്ള വിവിധ ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്കാണ് ഇന്ത്യ അനുമതി നിഷേധിച്ചത്.

ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് പുതുതായി ചാര്‍ട്ടേഡ് സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കാനിടയില്ലെന്ന് കഴിഞ്ഞദിവസം തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും അധികൃതര്‍ രണ്ട് ദിവസമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരം കണ്ടിരുന്നില്ല.യു.എ.ഇ.യുടെ വിമാനക്കമ്പനികള്‍ ഇതിനകം വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ചാര്‍ട്ടേഡ് സര്‍വീസുകള്‍ വിവിധ സംഘടനകള്‍ക്കായി നടത്തിയിരുന്നു. ഇവയുടെ വരവോടെ വന്ദേഭാരത് മിഷനിലുള്ള ഇന്ത്യന്‍ വിമാനങ്ങളിലെ തിരക്ക് കുറഞ്ഞിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് എയര്‍ അറേബ്യ അധികൃതര്‍ വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സന്ദേശത്തിലാണ് യു.എ.ഇ. വിമാനക്കമ്പനികള്‍ക്ക് ഇന്ത്യ അനുമതി നിഷേധിച്ച കാര്യം എടുത്തുപറഞ്ഞിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ വിമാനങ്ങള്‍ യു.എ.ഇയില്‍ നിന്ന് സര്‍വീസ് നടത്തുന്നുമുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ