വിസാ പിഴയിളവ് ഓഗസ്റ്റ് പതിനെട്ടിനു മുമ്പ് രാജ്യം വിടുന്നവര്‍ക്ക് മാത്രം

യു.എ.ഇയിലെ വിസ, എമിറേറ്റ്‌സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴകളും ഒഴിവാക്കായുള്ള ഉത്തരവ് ഓഗസ്റ്റ് പതിനെട്ടിനു മുമ്പ് രാജ്യം വിടുന്നവര്‍ക്ക് മാത്രമായിരിക്കും ബാധകമാവുക എന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. മേയ് 18 മുതല്‍ 3 മാസത്തിനകം രാജ്യം വിടുന്നവരാണ് ആനുകൂല്യത്തിന് അര്‍ഹര്‍. അല്ലാത്തവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

മാര്‍ച്ച് 1- ന് മുമ്പുള്ള വിസാ സംബന്ധമായ എല്ലാ പിഴകളും റദ്ദാക്കികൊണ്ട് കഴിഞ്ഞയാഴ്ചയാണ് ഉത്തരവ് പുറത്തു വന്നത്. മാര്‍ച്ച് ഒന്നിന് മുമ്പ് താമസ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍ പുതിയ വിസയിലേക്ക് മാറി യു.എ.ഇയില്‍ തുടരുന്നത് നിയമപരമാക്കിയാലും നിലവിലെ പിഴ അടയ്‌ക്കേണ്ടിവരും. രാജ്യം വിടുന്നവര്‍ക്ക് മാത്രമാണ് പിഴ ഇളവ് ബാധകം.

മാര്‍ച്ച് 1 ന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ വര്‍ഷം അവസാനം വരെ വിസാ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. നേരത്തെ മാര്‍ച്ച് ഒന്നിന് ശേഷം വിസ കാലാവധി അവസാനിച്ചവര്‍ക്ക് പിഴ അടക്കേണ്ടതില്ല എന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതിന് മുമ്പും വിസ കാലാവധി അവസാനിച്ചവര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് പുതിയ ഉത്തരവ്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി