സൗദിയില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ഇന്ന് പുറപ്പെടും

സൗദിയില്‍ നിന്നും കെ.എം.സി.സി ചാര്‍ട്ട് ചെയ്യുന്ന ആദ്യ വിമാനം ഇന്ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടും. 175 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനം വൈകീട്ട് 5.30ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കും. ശനിയാഴ്ച പുലര്‍ച്ച ഒരു മണിയോടെ വിമാനം കോഴിക്കോട് വിമാനത്താവളത്തിലെത്തും.

യാത്രക്കുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ഇന്ത്യന്‍ എംബസിയുടെയും അന്തിമ അനുമതി ലഭിച്ചതായി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ പറഞ്ഞു. യാത്രക്കാര്‍ വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മുമ്പ് റിയാദ് വിമാനത്താവളത്തിലെത്തണം. 25 കിലോ ഭാരമുള്ള സിംഗിള്‍ ബാഗേജും ഏഴ് കിലോ ഭാരമുള്ള ഹാന്‍ഡ് ബാഗേജുമാണ് അനുവദിക്കുന്നത്.

എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് മുന്‍ഗണനാക്രമത്തില്‍ ഗര്‍ഭിണികളെയും രോഗികളെയും ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കെ.എം.സി.സി ഇതിനായി പ്രത്യേക രജിസ്ട്രേഷന്‍ സ്വീകരിച്ചാണ് അന്തിമപട്ടിക തയ്യാറാക്കിയത്.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം