ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി റദ്ദാക്കി

അല്‍ക്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി റദ്ദാക്കി. സൗദി വാര്‍ത്ത ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹംസ ബിന്‍ ലാദന്റെ തലയ്ക്ക് ഏഴ് കോടി രൂപ വിലയിട്ട് അമേരിക്ക രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയുടെ നടപടിയെന്നും ശ്രദ്ധേയമാണ്.

ഹംസയെ സംബന്ധിക്കുന്ന വിവരം നല്‍കുന്നവര്‍ക്കാണ് തുക പ്രഖ്യാപിച്ചിരിക്കുന്നത്. 10 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 70800000 രൂപ) തുകയാണ് വാഗ്ദാനം. ഒളിവിലായിരിക്കുന്ന ഹംസയെ കണ്ടെത്താന്‍ സഹായിക്കുന്ന തരത്തില്‍, അതായത് എവിടെയാണെന്നതു സംബന്ധിച്ച വിവരം നല്‍കുന്നതിനാണ് തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.

പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലായിരിക്കും ഹംസയെന്നാണ് യുഎസിന്റെ നിഗമനം. ചിലപ്പോള്‍ ഇറാനിലേക്ക് രക്ഷപ്പെടുന്നതിനും സാധ്യതയുണ്ട്. യുഎസ് നയതന്ത്ര സുരക്ഷാ അസിസ്റ്റന്റ് സെക്രട്ടറി മൈക്കല്‍ ടി. ഇവാനോഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒസാമ ബിന്‍ ലാദന്റെ മകനായ ഹംസ അല്‍ക്വയ്ദയുടെ യുവ നേതാവായി വളര്‍ന്ന് വരുന്നതിന് തടയിടുന്നതാണ് അമേരിക്കയുടെ നീക്കം. ഇതിനകം തന്നെ ഹംസ യുഎസിനും സഖ്യകക്ഷികള്‍ക്കും നേരെ ആക്രമണത്തിന് ആഹ്വാനം ചെയ്തിരുന്നു. ഈ വീഡിയോ ഓഡിയോ ടേപ്പുകള്‍ പുറത്തു വന്നതോടെയാണ് യുഎസ് ഹംസയ്ക്കായി വല വിരിക്കാന്‍ തുടങ്ങിയത്. അല്‍ക്വയ്ദയുടെ യുവനേതാവിനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചു. മൈക്കല്‍ ടി. ഇവാനോഫാണ് പ്രഖ്യാപനം നടത്തിയത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്