സൗദിയിലെ പള്ളികളില്‍ ജുമുഅ ഇന്ന് പുനരാരംഭിക്കും

സൗദി അറേബ്യയിലെ പള്ളികളില്‍ ഇന്ന് ജുമുഅ നമസ്‌കാരവും ഖുതുബയും പുനരാരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ രണ്ടു മാസത്തോളം അടച്ചിട്ട മസ്ജിദുന്നബവിയടക്കം രാജ്യത്തെ 90000-ത്തിലധികം പള്ളികള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. അതിനു ശേഷമുള്ള ആദ്യ ജുമുഅ നമസ്‌കാരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്.

ആദ്യ ജുമുഅ പ്രസംഗം ആരോഗ്യ മുന്‍കരുതലുകളെ കുറിച്ചായിരിക്കണമെന്ന് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് നിര്‍ദേശം നല്‍കി. ജുമുഅയുടെ 20 മിനിട്ട് മുമ്പ് പള്ളി തുറക്കുകയും, നമസ്‌കാരത്തിന് 20 മിനിട്ടിന് ശേഷം അടയ്ക്കുകയും ചെയ്യും. നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ രണ്ട് മീറ്ററും വരികള്‍ക്കിടയില്‍ ഒരു വരിയുടെ അകലവും പാലിക്കണം. വിശ്വാസികള്‍ വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്തിയാണ് പള്ളികളിലെത്തേണ്ടത്.

തിരക്ക് കുറക്കാന്‍ നിലവില്‍ ജുമുഅ നടക്കുന്ന പള്ളികള്‍ക്കുപുറമെ 3869 പള്ളികള്‍ പുതുതായി ജുമുഅ നമസ്‌കാരത്തിന് നിശ്ചയിച്ചതായാണ് വിവരം. റിയാദില്‍ 656-ഉം മക്കയില്‍ 455-ഉം മദീനയില്‍ 165-ഉം കിഴക്കന്‍ മേഖലയില്‍ 484-ഉം ഖസീമില്‍ 205- ഉം അല്‍ജൗഫില്‍ 92-ഉം അസീറില്‍ 400-ഉം അല്‍ബാഹയില്‍ 84-ഉം ഹാഇലില്‍ 257-ഉം തബൂക്കില്‍ 74-ഉം ജീസാനില്‍ 816-ഉം നജ്‌റാനില്‍ 60-ഉം വടക്കന്‍ അതിര്‍ത്തി മേഖലയില്‍ 121-ഉം പള്ളികള്‍ പുതുതായി ജുമുഅ നമസ്‌കാരത്തിനായി നിശ്ചയിച്ചിട്ടുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം