കോവിഡ് വ്യാപനത്തിന് ശമനം വന്നാല്‍ പള്ളികള്‍ തുറക്കുമെന്ന് സൗദി

രാജ്യത്ത് കോവിഡ് വ്യാപനത്തിന് ശമനം വന്നാല്‍ പള്ളികള്‍ തുറക്കുമെന്ന് സൗദി ഇസ്‌ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ്. ഗവണ്‍മന്റെിന്റെ നിര്‍ദേശങ്ങള്‍ക്കും പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കും അനുസരിച്ചായിരിക്കും ഇതില്‍ തീരുമാനം എടുക്കുക. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പള്ളികളില്‍ ജമാഅത്ത്, ജുമുഅ നമസ്‌കാരങ്ങള്‍ക്ക് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.

“വിലക്ക് എത്രയും വേഗം നീക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. പകര്‍ച്ചവ്യാധിയുടെ വ്യാപനശക്തി കുറയുന്നതോടെ അതുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഗവണ്‍മന്റെിന്റെ നിര്‍ദേശങ്ങള്‍ക്കും മുതിര്‍ന്ന പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കും പുറമെ ആരോഗ്യ വകുപ്പിന്റെ സ്ഥിതിഗതികളെ കുറിച്ചുള്ള വിലയിരുത്തലുകളും പരിഗണിച്ചേ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കൂ. അദ്ദേഹം പറഞ്ഞു.

ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഉടനെ പള്ളികള്‍ തുറക്കുമെന്ന് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുണ്ടെന്നും അതെല്ലാം അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണെന്നും അത്തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ