റിയാദില്‍ കോവിഡ് രോഗിയായ മലയാളിയുടെ ഭാര്യയും കുഞ്ഞും ജീവനൊടുക്കി

റിയാദില്‍ കോവിഡ് രോഗിയായ മലയാളിയുടെ ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്തു. കോഴിക്കോട് വാളേരി സ്വദേശി ബിജുവിന്റെ ഭാര്യയും മകളുമാണ് മരിച്ചത്. മണിപ്പൂരി സ്വദേശിയാണ് ഭാര്യ ലക്ഷ്മി ദേവി. മകള്‍ക്ക് ആറുമാസമാണ് പ്രായം. കോവിഡ് ബാധിച്ച ബിജു ആശുപത്രിയില്‍ അത്യാസന്നനിലയിലാണ്.

ബിജുവിന്റെ എഴുപത് വയസ് പ്രായമായ അമ്മയും ഇവരോടൊപ്പം ഒന്നിച്ചു താമസിക്കുന്നുണ്ട്. ഇവര്‍ ഫ്ളാറ്റിന് പുറത്തു ദീര്‍ഘസമയം നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട അടുത്ത ഫ്‌ളാറ്റുകളിലെ താമസക്കാര്‍ വിവരമന്വേഷിച്ചപ്പോള്‍ ഫ്ളാറ്റ് അകത്തുനിന്നും പൂട്ടിയതായും തനിക്ക് അകത്ത് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഫ്‌ളാറ്റ് പരിശോധിച്ചപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും അകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ബിജുവിനെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം വിവരങ്ങളൊന്നും കുടുംബത്തിനു ലഭിച്ചിരുന്നില്ല. പിന്നീട് ബിജു വെന്റിലേറ്ററിലാണെന്ന വിവരം കുടുംബത്തിനു ലഭിച്ചു. ഇതോടെയാണ് ആത്മഹത്യ ചെയ്തതെന്നു കരുതുന്നു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ