സൗദിയില്‍ പ്രവാസി മലയാളി ഉറുമ്പ് കടിയേറ്റ് മരിച്ചു

പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഉറുമ്പ് കടിയേറ്റു മരിച്ചു. റിയാദ് ബഗ്ലഫില്‍ മിഠായി കട നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി പള്ളിയുടെമകത്തില്‍ എം. നിസാമുദ്ദീന്‍ (45) ആണ് വലിയ കറുത്ത ഉറുമ്പിന്റെ കടിയേറ്റ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെ റിയാദ് ഖുറൈസ് റോഡിലെ സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയിലായിരുന്നു മരണം. പുലര്‍ച്ചെ ഫ്‌ളാറ്റില്‍ നിന്നാണ് നിസാമുദ്ദീന് ഉറുമ്പ് കടിയേറ്റത്. അലര്‍ജിയുടെ പ്രശ്‌നം കൂടിയുള്ളതിനാല്‍ ഉറുമ്പ്് കടിയേറ്റ ഉടനെ നിസാമുദ്ദീന് ശ്വാസംമുട്ടുണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.

ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് മരണം. 24 വര്‍ഷമായി റിയാദിലായിരുന്നു നിസാമുദ്ദീന്‍. കഴിഞ്ഞ വര്‍ഷവും സൗദിയില്‍ രണ്ടു മലയാളികള്‍ ഉറുമ്പ് കടിയേറ്റ് മരിച്ചിരുന്നു. ചികിത്സ വൈകിയത് കാരണമായിരുന്നു, മരണം.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം