സൗദിയില്‍ പൈപ്പ് ലൈനിനുള്ളില്‍ കുടുങ്ങി ആറു തൊഴിലാളി മരിച്ചു

സൗദിയില്‍ പൈപ്പ് ലൈനിനുള്ളില്‍ കുടുങ്ങി ആറു തൊഴിലാളികള്‍ മരിച്ചു. സൗദി തലസ്ഥാന നഗരമായ റിയാദിലെ അസീസിയ ഭാഗത്ത് ഭൂഗര്‍ഭ വെള്ള പൈപ്പിനുള്ളില്‍ കുടുങ്ങിയാണ് തൊഴിലാളികള്‍ മരിച്ചത്.

400 മീറ്റര്‍ നീളവും ഒരു മീറ്റര്‍ മുഖ വിസ്താരവുമുള്ള പൈപ്പിനുള്ളില്‍ അറ്റകുറ്റപ്പണിയെടുത്തിരുന്ന ഒരു കമ്പനിയിലെ ആറു ജീവനക്കാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സഹപ്രവര്‍ത്തകരുമായുള്ള ആശയവിനിമയം മുറിഞ്ഞതിനാല്‍ ഇവര്‍ക്ക് പുറത്തു കടക്കാന്‍ കഴിയാതെ വരുകയായിരുന്നു.

പൈപ്പില്‍ ദ്വാരങ്ങളുണ്ടാക്കിയാണ് ആറു പേരെയും പുറത്തെടുത്തത്. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആറു പേരും മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. മരിച്ച തൊഴിലാളികള്‍ ഏതു രാജ്യക്കാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ