മുഖം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ പരീക്ഷാഹാളുകളില്‍ നിരോധിച്ചു; വിദ്യാര്‍ത്ഥികളെ തിരിച്ചറിയണം; 'കര്‍ണാടക മോഡല്‍' ഉത്തരവുമായി സൗദി അറേബ്യ

മുഖംമുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ പരീക്ഷാ ഹാളുകളില്‍ അനുവദിക്കില്ലെന്ന് സൗദി അറേബ്യ. പരീക്ഷയ്ക്ക് കയറുന്ന സ്ത്രീകള്‍ മുഖംമുഴുവന്‍ മറയ്ക്കുന്ന വസ്ത്രമായ അബയ അഴിച്ചുവെയ്ക്കണമെന്നും സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തല്‍ കമ്മീഷന്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രാലയത്തിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിശീലന സംവിധാനങ്ങളുടെയും ചുമതല വഹിക്കുന്ന സ്ഥാപനമാണ് സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തല്‍ കമ്മീഷന്‍. പരീഷ ഹാളുകള്‍ വ്യക്തികളെ തിരിച്ചറിയുന്നതിനാണ് ഇങ്ങനൊരു നിര്‍ദേശമെന്നും കമ്മീഷന്‍ വ്യക്തമാക്കി. വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും പരീക്ഷാ ഹാളുകളില്‍ ഇത്തരം വസ്ത്രങ്ങള്‍ അനുവദിക്കില്ല.

പരീക്ഷാ ഹാളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ യൂണിഫോം ധരിക്കണം. എന്നാല്‍ വസ്ത്രധാരണത്തില്‍ പൊതുവെ മാന്യമായ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു. 2018 ല്‍ അബയ ഇനി നിര്‍ബന്ധിച്ച് നടപ്പിലാക്കില്ലെന്ന് സൗദി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ മുഖംമറയ്ക്കുന്ന വസ്ത്രം ധരിക്കുന്നുണ്ട്. മധ്യ കിഴക്കന്‍ മേഖലയിലെ പ്രത്യേകിച്ച് സൗദി അറേബ്യയില്‍ സ്ത്രീകള്‍ മുഖംമറയ്ക്കുന്നതിനായി ധരിക്കുന്ന ഒരു പുറം വസ്ത്രമാണ് അബയ.

നേരത്തെ, കര്‍ണാടകയിലെ സ്‌കൂളുകളിലെ ക്ലാസുകള്‍ വിദ്യാര്‍ത്ഥിനികള്‍ മുഖം മറയ്ക്കുന്ന ഹിജാബ് ധരിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോള്‍ ക്ലാസില്‍ വിദ്യര്‍ത്ഥികളെ കണ്ടു പഠിപ്പിക്കുന്നതിനായി ആണ് ഇങ്ങനൊരു തീരുമാനം എടുത്തതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരിച്ചത്. ഇതേ മാതൃകയാണ് ഇപ്പോള്‍ സൗദി പിന്തുടര്‍ന്നിരിക്കുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ