ആരോഗ്യ ഇൻഷുറൻസ് പരിഷ്‌ക്കരിക്കാൻ സൗദി അറേബ്യ; ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്നു മുതൽ

ആരോഗ്യ ഇൻഷുറൻസ് പരിഷ്‌ക്കരിക്കാൻ തീരുമാനവുമായി സൗദി അറേബ്യ. ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ 18 പുതിയ ആനുകൂല്യങ്ങൾ കൂട്ടിച്ചേർക്കുമെന്നും, ഒക്ടോബർ ഒന്നു മുതൽ ആനുകൂല്യങ്ങൾ നൽകാനാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ മെഡിക്കൽ ഇൻഷൂറൻസ് പോളിസികളിൽപ്പെട്ടവർക്ക് അവരുടെ ഇൻഷുറൻസ് പുതുക്കുന്നത് മുതൽ മാത്രമേ പുതിയ ആനൂകൂല്യം ലഭ്യമാകൂ. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും പുതിയ ആനൂകൂല്യങ്ങൾ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

വൃക്ക മാറ്റിവയ്ക്കൽ, മാനസികാരോഗ്യ പരിരക്ഷ കേസുകൾ എന്നിവക്കുള്ള പരിധി 50,000 ആയി ഉയർത്തി. രാജ്യത്തെ ഗുണഭോക്താക്കൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം

ഹെൽത്ത് ഇൻഷുറൻസ് കൗൺസിലിന്റെ വക്താവും എംപവർമെന്റ് ആൻഡ് സൂപ്പർവിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ നാസർ അൽ ജുഹാനി വ്യക്തമാക്കി.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ