വാക്സിൻ എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവാര ആന്റിജന്‍ പരിശോധന വേണ്ട; ഖത്തര്‍

വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രതിവാര കോവിഡ് പരിശോധനയില്‍ ഇളവ് വരുത്തി ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുള്ള വിദ്യാര്‍ത്ഥികളും ഒമ്പത് മാസത്തിന് ഇടയില്‍ കോവിഡ് സ്ഥിരീകരിച്ച് ഭേദമായ വിദ്യാര്‍ത്ഥികളും പ്രതിവാര ആന്റിജന്‍ പരിശോധന നടത്തേണ്ടതില്ല. അടുത്ത ആഴ്ച മുതല്‍ ഈ ഇളവുകള്‍ പ്രബല്യത്തില്‍ വരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കായി ആഴ്ചതോറും വീടുകളില്‍ ആന്റിജന്‍ പരിശോധന നടത്താറുണ്ട്. ഈ പരിശോധനയിലാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്ക് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് വേണ്ടി സ്‌കൂളുകള്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് ടെസ്റ്റ് കിറ്റുകളും വിതരണം ചെയ്യും. കോവിഡ് ഭേദമായ വിദ്യാര്‍ത്ഥികള്‍ ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി എന്നും നിര്‍ദ്ദേശമുണ്ട്.

ഫെബ്രുവരി 20 മുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച തുടങ്ങും. നേരത്തെ ഉണ്ടായിരുന്ന സമയക്രമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ഫിസിക്കല്‍ എഡ്യുക്കേഷന്‍, പഠന യാത്രകള്‍ എന്നിവക്കും അനുമതി നല്‍കിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ