ഹയാ കാർഡ് തൊഴിൽ വിസയല്ല; ജാഗ്രത പാലിക്കണമെന്ന് നിർദേശം

തൊഴിൽ തേടി ഖത്തറിലെത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ . ഹയാ കാർഡ് എന്നത് തൊഴിൽ വിസയല്ല ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റ് മാത്രമാണെന്ന് തിരിച്ചറിയണമെന്നാണ് നിർദേശം. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഹയാ പ്ലാറ്റ്ഫോം സിഇഒ സയീദ് അലി അൽ ഖുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടൂറിസ്റ്റ് എൻട്രി, ഇലക്ട്രോണിക് ട്രാവൽ ഓതന്റിഫിക്കേഷൻ (ഇടിഎ ഉള്ള എൻട്രി, ജിസിസി റസിഡന്റ് എൻട്രി, ജിസിസി പൗരന്മാർക്കൊപ്പമുള്ള സഹയാത്രികർക്കുള്ള എൻട്രി, കോൺഫറൻസ്- ഇവന്റ് എൻട്രി എന്നിവയാണ് വിവിധ തരത്തിലുള്ള ഹയാ സന്ദർശന വീസകൾ. ഇവ ഉപയോഗിച്ച്2024 ജനുവരി 24 വരെ ഒരാൾക്ക് രാജ്യത്ത് തുടരാം. എന്നാൽ വീസ കാലാവധി കഴിഞ്ഞ ശേഷവും തുടരുന്നവർ പിഴത്തുക നൽകേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇപ്പോൾ എല്ലാ ടൂറിസ്റ്റ്, ബിസിനസ് വിസകൾക്കുമുള്ള ഒറ്റ പോർട്ടലായി മാറ്റി ഹയാ പ്ലാറ്റ്‌ഫോം നവീകരിച്ചിട്ടുണ്ട്. ഹയാ പോർട്ടൽ (https://www.hayya.qa/) അല്ലെങ്കിൽ ഹയാ മൊബൈൽ ആപ്പ് മുഖേന അപേക്ഷ നൽകാം. വിസ അപേക്ഷകൾ രജിസ്റ്റർ ചെയ്ത ശേഷം ആവശ്യമായ രേഖകൾ സമർപ്പിക്കണം. അപേക്ഷ നൽകി 48 മണിക്കൂറിനുള്ളിൽ മറുപടി ലഭിക്കും. സാധാരണ 30 ദിവസമാണ് വിസ കാലാവധി.ഫീസ് ആവശ്യമായ വിഭാഗക്കാർ ഓൺലൈൻ മുഖേന പെയ്‌മെന്റ് അടച്ചാൽ ഹയാ പെർമിറ്റ് ലഭിക്കും. 100 റിയാൽ മുതലാണ് ഫീസ് നിരക്ക്.

ഹയാ പോർട്ടൽ മുഖേന പുതിയ 3 തരം ഇ-വിസകൾ പ്രഖ്യാപിച്ചിരുന്നു. ഓൺ അറൈവൽ വിസയ്ക്കും വിസ ഫ്രീ എൻട്രിക്കും യോഗ്യരല്ലാത്തവർ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ താമസക്കാർ, ഷെൻഗൻ രാജ്യങ്ങൾ-യുകെ-കാനഡ-ന്യൂസിലാൻഡ്-യുഎസ് എന്നിവിടങ്ങളിലെ വിസയോ റസിഡൻസിയോ ഉള്ളവർ എന്നിവർക്കാണ് പുതിയ ഇ-വിസകൾ പ്രയോജനപ്പെടുക. ഹയാ പെർമിറ്റിൽ വരുന്നവർക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റ് സൗകര്യം പ്രയോജനപ്പെടുത്താം.

3 മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്‌പോർട്ട്, ഹോട്ടൽ ബുക്കിംഗ് അല്ലെങ്കിൽ സുഹൃത്തിന്റെയോ കുടുംബാംഗങ്ങളുടേയോ അടുത്ത് താമസിക്കുന്നതിന്റെ സ്ഥിരീകരണം, ഹെൽത്ത് ഇൻഷുറൻസ്,മടക്കയാത്രയ്ക്ക് ഉൾപ്പെടെയുള്ള ടിക്കറ്റ്, എന്നിവയാണ് അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ. എന്നാൽ ഷെൻഗൻ, യുകെ, യുഎസ്എ, കാനഡ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ വീസയോ റസിഡൻസിയോ ഉള്ളവർക്ക് താമസ ബുക്കിംഗ് ആവശ്യമില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ