ആശ്വാസ പ്രഖ്യാപനം; ഖത്തര്‍ എയര്‍വേയ്‌സ് ടിക്കറ്റുകള്‍ക്ക് രണ്ട് വര്‍ഷം വരെ കാലാവധി

ടിക്കറ്റുകള്‍ക്ക് രണ്ട് വര്‍ഷം വരെ കാലാവധി പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. 2020 സെപ്റ്റംബര്‍ 30-ന് മുമ്പായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കും നേരത്തെ ബുക്ക് ചെയ്തവര്‍ക്കും ഖത്തര്‍ എയര്‍വേയ്‌സിന്റെ ഈ ആനുകൂല്യം ലഭിക്കും. ഖത്തര്‍ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.

ടിക്കറ്റ് ഇഷ്യു ചെയ്ത തിയതി മുതല്‍ രണ്ട് വര്‍ഷം വരെ ഏത് ദിവസവും യാത്രക്ക് നിയമസാധുതയുണ്ട്. യാത്ര ചെയ്യാനുള്ള സ്ഥലം, തിയതി എന്നിവ എത്ര തവണ വേണമെങ്കിലും സൗജന്യ നിരക്കില്‍ മാറ്റം വരുത്താനാകും. നേരത്തെ നിശ്ചയിച്ച സ്ഥലത്ത് നിന്നും 5000 മൈല്‍ പരിധിയിലെ ഏത് സ്ഥലത്തേക്ക് വേണമെങ്കിലും ഡെസ്റ്റിനേഷന്‍ മാറ്റാനുമാകും.

കോവിഡ് 19 പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്കിടയില്‍ ഏറെ ആത്മവിശ്വാസവും ആശ്വാസവും പകരുന്നതാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ പ്രഖ്യാപനം. ജൂണ്‍ അവസാനത്തോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് നേരത്തെ അറിയിച്ചിരുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി