കടല്‍ മാര്‍ഗമുള്ള ലഹരികടത്ത് തടയും; ഇന്ത്യ - ഒമാന്‍ ധാരണ

കടല്‍മാര്‍ഗമുള്ള ലഹരിമരുന്ന് കടത്തല്‍ തടയാന്‍ ഇന്ത്യയും ഒമാനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അലി അല്‍ സാബിയും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ന്യൂഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച.

ഒമാന്‍-ഇന്ത്യ സംയുക്ത സൈനിക സഹകരണ സമിതിയോഗത്തില്‍ പങ്കെടുക്കാനാണ് ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ന്യൂഡല്‍ഹിയില്‍ എത്തിയത്. പ്രതിരോധ മന്ത്രാലയത്തിലെയും സുല്‍ത്താന്‍ സായുധ സേനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഒമാനില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.

സംയുക്ത സൈനിക അഭ്യാസങ്ങള്‍, വ്യവസായ സഹകരണം, നിലവിലെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. പ്രതിരോധ വ്യവസായ സഹകരണം വര്‍ധിപ്പിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്താനും പരസ്പര താല്‍പ്പര്യമുള്ള മേഖലകളെ കുറിച്ച് പരിശോധിക്കാനും തീരുമാനിച്ചു. അടുത്ത സംയുക്ത സൈനിക സഹകരണ സമിതിയോഗം ഒമാനില്‍ വെച്ച് നടത്താനും തീരുമാനമായി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ