മദ്യക്കച്ചവടം; ഒമാനില്‍ പ്രവാസികള്‍ അറസ്റ്റിൽ

മദ്യവും പുകയില ഉത്പന്നങ്ങളും കൈവശം വെക്കുകയും അവയുടെ വില്‍പ്പന നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പക്കല്‍ നിന്നും നിരവധി തരത്തിലുള്ള മദ്യവും പുകയില ഉത്പന്നങ്ങളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് റോയല്‍ ഒമാന്‍ പൊലീസ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു. ലഹരി പാനീയങ്ങളും പുകയില ഉത്പന്നങ്ങളും കൈവശം വെക്കുകയും വിപണനം നടത്തുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. 4900ല്‍ അധികം പുകയില ഉത്പന്നങ്ങളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത് എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

പിടിയിലായവര്‍ക്കെതിരെ നടപടികള്‍ പുരോഗമിക്കുകയാണ് എന്നും പൊലീസ് അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ