ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ മൊബൈൽ ഐ ടെസ്റ്റിംഗ് സംവിധാനവുമായി ദുബായ്

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മൊബൈൽ ഐ ടെസ്റ്റിങ് സംവിധാനവുമായി ദുബായ്. ലൈസൻസ് നൽകുന്ന നടപടികൾ ഡിജിറ്റൽ വത്കരിക്കുന്നതിന് ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അവതരിപ്പിച്ച ക്ലിക്ക് ആൻഡ് ഡ്രൈവ് പദ്ധതിയുടെ ഭാഗമായാണ് പുതിയ സൗകര്യം. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സൗകര്യം ഒരുങ്ങുന്നത്.

ആദ്യഘട്ടത്തിൽ അൽജാബിർ ഒപ്ടിക്കൽസുമായി ചേർന്നാണ് ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മൊബൈൽ ഐ ടെസ്റ്റിങ് സേവനം ആരംഭിക്കുന്നത്. ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാനും ലൈസൻസ് പുതുക്കാനും അപേക്ഷകൻ ആദ്യം കാഴ്ചശക്തി പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്.

ഡിജിറ്റൽ സംവിധാനം വഴി പ്രത്യേകം അപേക്ഷിച്ചാൽ ഈ പരിശോധനാ വാഹനം അപേക്ഷകൻ ആവശ്യപ്പെടുന്ന സ്ഥലത്തെത്തും. കണ്ണ് പരിശോധിച്ച് ലൈസൻസ് പുതുക്കുന്ന നടപടികൾ പെട്ടെന്ന് പൂർത്തിയാക്കാം. അടുത്തഘട്ടത്തിൽ കൂടുതൽ ഒപ്ടിക്കൽ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം വാഹനങ്ങൾ പുറത്തിറക്കും.

ഡിജിറ്റൽ വത്കരണം 92 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും ലൈസൻസ് ഡെലിവറി സമയം 20 മിനിറ്റ് മുതൽ അഞ്ച് മിനിറ്റ് വരെയായി കുറക്കാനായിട്ടുണ്ടെന്നും ആർ.ടി.എ ചെയർമാൻ മതാർ അൽതായർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ