അബൂദബിയിലെ സൗജന്യ പാര്‍ക്കിംഗില്‍ മാറ്റം; നടപടി വാരാന്ത്യ ദിനങ്ങളിൽ വരുത്തിയ മാറ്റം മുൻനിർത്തി

വെള്ളിയാഴ്ച്ച പ്രവൃത്തി ദിനമാക്കി മാറ്റിയതോടെ വെള്ളിയാഴ്ച്ചത്തെ സൗജന്യ പാർക്കിംഗ് സേവനം നിർത്തലാക്കി അബൂദബി. വാരാന്ത്യ ദിനങ്ങളിൽ വരുത്തിയ മാറ്റം മുൻനിർത്തിയാണ് നടപടി. ഇതുവരെ വെള്ളിയാഴ്ചയായിരുന്നു എമിറേറ്റിൽ ഫ്രീ പാർക്കിങ് സൗകര്യമുണ്ടായിരുന്നത്.

വെള്ളിയാഴ്ചക്കു പകരം ഞായറാഴ്ചയായിരിക്കും ഇനി ഫ്രീ പാർക്കിങ് സൗകര്യം ലഭ്യമാവുകയെന്ന് അബൂദബി നഗരസഭയും ട്രാൻസ്‌പോർട്ട് വകുപ്പുമാണ് അറിയിച്ചത്. ഞായറാഴ്ച ദിവസങ്ങളിൽ റോഡ് ചുങ്കം ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച പ്രവർത്തിദിനമാക്കി മാറ്റിയതോടെ ദുബായിൽ നേരത്തെ തന്നെ സൗജന്യ പാർക്കിങ് ഞായറാഴ്ചയിലേക്ക് മാറ്റിയിരുന്നു. അതേസമയം ഷാർജയിൽ വെള്ളിയാഴ്ച തന്നെ സൗജന്യ പാർക്കിങ് തുടരാനാണ് തീരുമാനം.

ഷാർജയിൽ വെള്ളിയാഴ്ച ഉൾപ്പെടെ ആഴ്ചയിൽ മൂന്നു ദിവസമായി സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവധിയും ദീർഘിപ്പിച്ചിട്ടുണ്ട്. ദർബ് ഗേറ്റുകളിലൂടെ തിരക്കേറിയ സമയത്തും ചുങ്കം നൽകാതെ സുഗമമായി യാത്ര ചെയ്യാനാകും.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ