നാടുകടത്തപ്പെടുന്നവരും മനുഷ്യരാണ്; കുടിയിറക്കപ്പെടുന്നവരുടെ വീഡിയോയ്ക്ക് പശ്ചാത്തല സംഗീതം; വിമര്‍ശനം ഏറ്റുവാങ്ങി വൈറ്റ് ഹൗസ്

യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരെ വ്യാപകമായി നാടുകടത്തിയിരുന്നു. ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ ഇന്ത്യയിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയച്ച സംഭവത്തില്‍ ഉള്‍പ്പെടെ ട്രംപ് സര്‍ക്കാരിനെതിരെ വിഷയത്തില്‍ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയുടെ പേരിലാണ് ട്രംപ് സര്‍ക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. വൈറ്റ് ഹൗസ് ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയുടെ പശ്ചാത്തല സംഗീതവുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം.

നാടുകടത്തപ്പെടുന്നവരെ മാനസികമായി മുറിപ്പെടുന്ന തരത്തിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നതെന്നാണ് വിമര്‍ശനം. കിസ്സ് ഹിം ഗുഡ്‌ബൈ എന്ന ഹിറ്റ് ഗാനമാണ് വിഡിയോയുടെ പശ്ചാത്തല സംഗീതം. വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തിയാണിതെന്നാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന വിമര്‍ശനം.

നാടുകടത്തപ്പെടുന്നവരെ പരിഹസിക്കും വിധത്തിലാണ് വീഡിയോ പുറത്തുവന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ അലയൊലികള്‍ ഇപ്പോഴും രാജ്യത്ത് അടങ്ങിയിട്ടില്ല. ഇതിനിടെയാണ് വൈറ്റ്ഹൗസിന്റെ്‌റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ ഇത്തരം വീഡിയോകളും പുറത്തിറങ്ങുന്നത്.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ