ഇനി ‍ഡ്രൈവിംഗ് ടെസ്റ്റിന് വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്യാം; പു​തി​യ സം​വി​ധാ​നം ഏർപ്പെടുത്തി ദുബായ്

ഡ്രൈംവിംഗ് ടെസ്റ്റിന് അപേക്ഷിക്കാനിരിക്കുന്നവർക്ക് എളുപ്പവഴി തുറന്നിരിക്കുകയാണ് ദുബായ്. ഇനി എ​മി​റേ​റ്റി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക്​ ഡ്രൈ​വി​ങ്​ ടെ​സ്റ്റി​നു​ള്ള​ കൂ​ടി​ക്കാ​ഴ്ച​ക​ൾ ബു​ക്ക്​ ചെ​യ്യാ​നും പു​നഃ​ക്ര​മീ​ക​രി​ക്കാ​നും വാ​ട്​​സ്ആ​പ്​ ഉ​പ​യോ​ഗി​ക്കാ​ം. ദു​ബൈ റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ആ​ർ.​ടി.​എ​യു​ടെ ‘മെ​ഹ​ബൂ​ബ്’​ ചാ​റ്റ്​​ബോ​ർ​ട്ട്​ ന​മ്പ​റാ​യ 0588009090യി​ൽ ഈ ​സേ​വ​നം ല​ഭ്യ​മാ​ണ്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ളും ര​ജി​സ്​​​റ്റ​ർ ചെ​യ്ത വ്യ​ക്തി​വി​വ​ര​ങ്ങ​ളും ആ​ധി​കാ​രി​ക​മാ​യി നേ​ര​ത്തേ ഉ​റ​പ്പു​വ​രു​ത്തി​യ​തി​നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​​ക​യോ ആ​ർ.​ടി.​എ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക​യോ ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ആ​ർ.​ടി.​എ​യു​ടെ കോ​ഓ​പ​റേ​റ്റ്​ ടെ​ക്നി​ക്ക​ൽ സ​പോ​ർ​ട്ട്​ സ​ർ​വി​സ​സ്​ സെ​ക്​​ട​റി​ലെ സ്മാ​ർ​ട്ട്​ സ​ർ​വി​സ​സ്​ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ മി​റ അ​ഹ​മ്മ​ദ്​ അ​ൽ ശൈ​ഖ്​ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ഉ​പ​യോ​ക്താ​ക്ക​ൾക്ക് സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ വാ​ട്​​സ്ആ​പ്പി​ൽ അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്​ ഭാ​ഷ​ക​ളി​ൽ സം​വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ​കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം അ​പേ​ക്ഷ​ക​ർ​ക്ക്​ അ​വ​രു​ടെ ഡ്രൈ​വി​ങ്​ ടെ​സ്റ്റ് അ​പ്പോ​യി​ന്‍റ്​​മെ​ന്‍റു​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്യാ​നും നേ​ര​ത്തേ അം​ഗീ​ക​രി​ച്ച സം​വി​ധാ​നം വ​ഴി സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഫീ​സ് അ​ട​ക്കാ​നും ക​ഴി​യു​മെ​ന്നും അധികൃതർ അറിയിച്ചു.

ആ​ർ.​ടി.​എ​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ അ​പേ​ക്ഷ​ക​ൾ ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ കൈ​കാ​ര്യം​ചെ​യ്യാ​നും  ‘മെ​ഹ​ബൂ​ബ്’​ ചാ​റ്റ്​​ബോ​ട്ടി​ന്​ ക​ഴി​യും. ഓ​രോ സം​ഭാ​ഷ​ണ​വും കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​വെ​ക്കു​ക​യും മു​ൻ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ നി​ന്ന്​ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നു​മു​ള്ള സാ​​ങ്കേ​തി​ക​വി​ദ്യ​യും ചാ​റ്റ്ബോ​ട്ടി​നു​ണ്ടെന്നാണ് വിവരം.

Latest Stories

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രമുഖരില്ലാതെ ബ്രസീല്‍ കോപ്പ അമേരിക്കയ്ക്ക്, ടീമിനെ പ്രഖ്യാപിച്ചു

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, പക്ഷേ ഫാസിസം അവസാനിക്കും: കനി കുസൃതി

'പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല'; മുഖ്യമന്ത്രി സിദ്ധരാമയ്യ

രണ്ട് രൂപ ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക്; രൈരു ഗോപാല്‍ നന്മയുടെ മറുവാക്കെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്