നമുക്ക് സ്വര്‍ഗത്തില്‍ വെച്ച് കാണാം; റഷ്യന്‍ ആക്രമണത്തില്‍ മരിച്ച അമ്മയ്ക്ക് ഉക്രൈന്‍ ബാലികയുടെ കത്ത്

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് നിരവധി ഹൃദയഭേദകമായ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അത്തരത്തില്‍ ഒരു ഒമ്പതുവയസുകാരിയുടെ വികാരഭരിതമായ കത്താണ് ഇപ്പോള്‍ വൈറലാകുന്നത്.

മാര്‍ച്ച് 8ന് അമ്മയ്ക്കുള്ള സമ്മാനമായാണ് പെണ്‍കുട്ടി കത്തെഴുതിയത്. അമ്മയെ ഒരിക്കലും മറക്കില്ല. സ്വര്‍ഗത്തില്‍ എത്തിക്കാണുമെന്ന കരുതുന്നു. താന്‍ നല്ല വ്യക്തിയാകാന്‍ ശ്രമിക്കുമെന്നും നമുക്ക് സ്വര്‍ഗത്തില്‍ വെച്ച് കണ്ടുമുട്ടാമെന്നും കത്തിലൂടെ കുട്ടി അമ്മയോട് പറയുന്നു.

തന്റെ ജീവിതത്തിലെ മികച്ച ഒമ്പത് വര്‍ഷങ്ങള്‍ക്ക് അമ്മയോടുള്ള നന്ദിയും ഉക്രൈനിയന്‍ ബാലിക കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ബോറോജങ്കയില്‍ മരിച്ച ഒരു അമ്മയ്ക്ക് ഒമ്പതുവയസുകാരിയായ മകള്‍ എഴുതിയ കത്താണിതെന്ന അടിക്കുറിപ്പോടു കൂടി ഉക്രൈന്‍ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് ആന്റണ്‍ ഗെരാഷ്‌ചെങ്കോയാണ് ഈ കത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി