വായുവിലൂടെ അതിവേഗം പടരും; വിയറ്റ്‌നാമിൽ പുതിയ കോവിഡ് വകഭേദം, ആശങ്ക

കോവിഡ് രോ​ഗവ്യാപനം ലോകത്ത് രൂക്ഷമാവുമ്പോൾ ആശങ്ക ഉയർത്തി പുതിയ കോവിഡ് വകഭേദം വിയറ്റ്നാമിൽ കണ്ടെത്തി. വായുവിലൂടെ അതിവേഗം പടരുന്ന വൈറസിനെയാണ് കണ്ടെത്തിയത്.

ഇന്ത്യയിൽ അതിവേഗ രോഗവ്യാപനത്തിന് കാരണമായ B.1.617 വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണെന്ന് വിയറ്റ്നാമിൽ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ഗുയൻ തങ് ലോങ് അറിയിച്ചു.

ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോൾ വിയറ്റ്‌നാമിൽ സ്ഥിരീകരിച്ചത്.

നിലവിൽ 6,700ൽ പരം കേസുകളും 47 മരണവുമാണ് വിയറ്റ്നാമിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ വകഭേദവുമായി ബന്ധപ്പെട്ട് എത്ര കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു എന്നതിൽ ആരോഗ്യമന്ത്രാലയം കണക്കുകൾ പുറത്തുവിട്ടിട്ടില്ല.

പുതിയ വകഭേദം കൂടി കണ്ടെത്തിയതോടെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് രാജ്യം. പരമാവധി എത്രയും പെട്ടെന്ന് എല്ലാവർക്കും വാക്‌സിൻ നൽകി കൊവിഡിനെ പിടിച്ചുകെട്ടാനാണ് വിയറ്റ്‌നാമിന്റെ ശ്രമം.

അതേസമയം, വിയറ്റ്‌നാമിൽ പുതുതായി കണ്ടെത്തിയ വൈറസ് വകഭേദത്തെ കുറിച്ച് പഠിച്ചുവരുന്നതേയുള്ളൂവെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡിനെ കുറിച്ച് പഠിക്കുന്ന ടെക്‌നിക്കൽ ലീഡ് മരിയ വാൻ കെർഖോവ് പ്രതികരിച്ചു.

Latest Stories

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍