ഇരട്ട ഭൂചലനത്തിന് പിന്നാലെ ദുരന്തഭൂമിയായി വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെത്തി, പതിനായിരത്തിലേറെ പേരെ കാണാനില്ല

ഇരട്ട ഭൂചലനത്തിന് പിന്നാലെ ദുരന്തഭൂമിയായി വെനസ്വേല. 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 200ലധികം പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. 1,500ലധികം പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. പതിനായിരത്തിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ ഇടവേളയിൽ 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം വൻ നാശം വിതച്ചത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് വെനസ്വേല നേരിട്ടത്. 200ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ. കൂറ്റൻ ഹോട്ടലുകളടക്കം തകർന്നുകിടക്കുകയാണ്. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനു പകരം കെട്ടിടങ്ങൾക്കുള്ളിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ഊർജിത ശ്രമം നടക്കുന്നത്.

തലസ്ഥാനമായ കാരക്കസിൻ്റെ വടക്ക് സ്ഥിതിചെയ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതൽ നാശം ഉണ്ടായത്. ദുരന്തത്തിൽ കേടുപാട് സംഭവിച്ച വിമാനത്താവളം അടച്ചതോടെ ഇവിടെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് പരിക്കേറ്റ മനുഷ്യരെയും മൃഗങ്ങളെയും വലിച്ചെടുക്കുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമാണ്.

Latest Stories

തിരുവനന്തപുരം കോർപറേഷനിൽ അഞ്ചു വർഷത്തേക്ക് ബിജെപി സേഫ് ആണ്; പ്രതിപക്ഷത്തിൻ്റെ അവിശ്വാസം വന്നാൽ നേരിടും: വി. വി. രാജേഷ്

'ഞാന്‍ നിങ്ങള്‍ക്കെല്ലാം തരാം എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റാകാം, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എടുത്ത് കൊടുക്കുന്നതാണ് കമ്യൂണിസ്റ്റുകളുടെ പണി'; പരിഹസിച്ച് ട്രംപ്

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം; കോട്ടയത്ത് 11കാരന്‍ ജീവനൊടുക്കി

ലഹരിക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ പോരാട്ടം, 3 വർഷത്തെ മാസ്റ്റർ പ്ലാൻ അമിത് ഷാ ഇന്ന് അവതരിപ്പിക്കും

'സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല, വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും'; കെ മുരളീധരൻ

'ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സ്വീകരിക്കരിക്കില്ല, വിശദമായ ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയെടുത്ത തീരുമാനം ധീരത'; മാർ ജോസഫ് പാംപ്ലാനി

'വീര്യം കുറവാണെങ്കിലും മദ്യം തന്നെയാണ്, സ്കൂൾ കുട്ടികൾ ശീതള പാനീയം പോലെ ഉപയോഗിക്കും'; വീര്യം കുറഞ്ഞ മദ്യം അപകടകരമെന്ന് കാണിച്ച് 2018ൽ ഋഷിരാജ് സിംഗ് അയച്ച കത്ത് പുറത്ത്

മാസപ്പടി കേസ്; എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം പിണറായി സർക്കാരിലേക്കും, വീണ ടിയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടൻ

അയർലൻഡ് മണ്ണിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്; സംഭവം ഇങ്ങനെ

കോഹ്ലിയുടെയും രോഹിതിന്റെയും ഫോമിൽ ഒരു മാറ്റവുമില്ല, അവരെ നമുക്ക് 2027 ലോകകപ്പിൽ ആവശ്യമുണ്ട്: മുഹമ്മദ് കൈഫ്