'കശ്മീരിലെ ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട്, തിരിച്ചടിക്കാനുള്ള എന്തെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ പാകിസ്ഥാന്‍ പിന്മാറണം'; മുന്നറിയിപ്പുമായി യു.എസ്

കശ്മീരുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്ക. കശ്മീരിലെ പുരോഗതികള്‍ കാര്യമായി തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അതിലേറ്റവും പ്രധാനമായി നോക്കുന്നത് കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കാനുള്ള തീരുമാനമാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് പറഞ്ഞു.

“കശ്മീരിലെ ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യു.എസ് വളരെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട്. കശ്മീര്‍ നീക്കത്തിന്റെ പരിണിതഫലമായി മേഖലയില്‍ അരക്ഷിതാവസ്ഥ ഉണ്ടാകും എന്നതടക്കമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.”- അദ്ദേഹം പറഞ്ഞു.

ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്റെ സാദ്ധ്യതകള്‍ അവസാനിപ്പിക്കാനും ആശങ്കകള്‍ കുറയ്ക്കാനും എല്ലാ രാജ്യങ്ങളുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പറഞ്ഞു.

കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ആശങ്കാജനകമാണെന്ന് സെനറ്റര്‍ റോബര്‍ട്ട് മെനന്‍ഡെസും എം.പി എലിയറ്റ് എംഗലും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

“തിരിച്ചടിക്കാനുള്ള എന്തെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ പാകിസ്ഥാന്‍ അതില്‍ നിന്നു പിന്മാറണം. നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റങ്ങള്‍ക്കു നല്‍കുന്ന പിന്തുണ ഒഴിവാക്കണം. പാക് മണ്ണില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം.”- അവര്‍ പറഞ്ഞു.

കശ്മീരിലെ ഇന്ത്യന്‍ നീക്കത്തിനു പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയയെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. കൂടാതെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കാനും ഇമ്രാന്‍ തീരുമാനിച്ചു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി