അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; ഡെമോക്രാറ്റിക്കിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ, സാധ്യതാ പട്ടികയിൽ ആറ് പേർ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി കമല ഹാരിസ് മത്സരത്തിനിറങ്ങിയതോടെ ഇനി വൈസ് പ്രസിഡന്റ് ആരെന്ന ചോദ്യമാണ് ഉയരുന്നത്. കമല ഹാരിസ് തന്‍റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. നിലവിൽ ആറ് പേരാണ് സാധ്യതാ പട്ടികയിലുള്ളത്.

പെൻസിൽവേനിയ ഗവർണർ ജോഷ് ഷപ്പീറോ, അരിസോണ സെനറ്ററും, മുൻ നാസ ബഹിരാകാശ യാത്രികനുമായ മാർക്ക് കെല്ലി, ഇല്ലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ, ബൈഡൻ ക്യാബിനറ്റ് അംഗം പീറ്റ് ബൂട്ടജിജ്, മിനസോട്ട ഗവർണർ ടിം വാൽസ്, കെന്റക്കി ഗവർണർ ആൻഡി ബഷീർ തുടങ്ങിയവരുമായി കമല ഹാരിസിന്റെ കൂടിക്കാഴ്ചകൾ ഇന്ന് പൂർത്തിയാകും. ഇതിന് ശേഷമാകും ആരാകും അടുത്ത വൈസ് പ്രസിഡന്റ് എന്ന് തീരുമാനിക്കുക.

നിലവിൽ പരിഗണനയിലുള്ള ജോഷ് ഷപ്പീറോ, മാർക്ക് കെല്ലി എന്നിവരിൽ ഒരാൾക്കാണ് സാധ്യത. ചൊവ്വാഴ്ച്ചയോടെ കമല ഹാരിസ് തന്റെ പുതിയ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കും. നവംബറിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയ പ്രസിഡന്റ് ജോ ബൈഡൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ നാമനിർദേശം ചെയ്യുകയായിരുന്നു.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്