അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; വെർച്വൽ സംവാദത്തിന് വിസമ്മതിച്ച് ട്രംപ്, ബൈഡനുമായുള്ള ടെലിവിഷൻ സംവാദം റദ്ദാക്കി

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെ ടെലിവിഷൻ സംവാദം റദ്ദാക്കി. വെർച്വൽ സംവാദത്തിന് ഡോണൾഡ് ട്രംപ് വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് സംവാദം റദ്ദാക്കിയത്. മുഖാമുഖമുള്ള സംവാദം വേണ്ടെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും സംവാദ കമ്മീഷനും നിലപാടെടുത്തു. രണ്ടാമത്തെ സംവാദം ഈ മാസം പതിനഞ്ചിന് നടത്താനാണ് തീരുമാനിച്ചിരുന്നത്

ഡോണൾഡ് ട്രംപിന് കൊവിഡ് ഭേദമാകാതെ അദ്ദേഹവുമായി സംവാദത്തിനില്ലെന്ന് ജോ ബൈഡൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ട്രംപിന് കൊവിഡ് ഉണ്ടെന്നാണ് കരുതുന്നതെന്നും സംവാദം നടക്കാൻ പാടില്ലെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.

ട്രംപും ബൈഡനും തമ്മിൽ നടക്കേണ്ട മൂന്ന് സംവാദങ്ങളിൽ ഒന്ന് സെപ്റ്റംബർ 29-ന് നടന്നിരുന്നു. ട്രംപിന്റെ ഭരണവീഴ്ചയ്‌ക്കെതിരെ ബൈഡൻ ആഞ്ഞടിച്ചത് വാർത്തയിൽ ഇടം നേടിയിരുന്നു. അവസാന സംവാദം ഈ മാസം 22-നാണ് നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു