നേപ്പാളിൽ വിമാനത്താവളത്തിൽ ലാന്‍റ് ചെയ്യവേ തുർക്കി വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതാരെന്ന് റിപ്പോർട്ട്

ഇസ്താംബൂൾ നിന്നും നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിൽ ഇറങ്ങവേ തുർക്കി എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. ഇന്ന് രാവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് തുർക്കി എയർലൈൻസ് വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയറിൽ തീ പിടിത്തമുണ്ടായത്.

സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. റൺവേയിലുടെ നീങ്ങുമ്പോൾ വിമാനത്തിന്‍റെ ടയറുകളിൽ നിന്നും പുക ഉയരുന്നത് വീഡിയോയിൽ കാണാം. ഈ സമയം വിമാനത്തിൽ 289 പേർ ഉണ്ടായിരുന്നു.

വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. തീ പിടിത്തം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വിമാനത്താവളം സുരക്ഷാജീവനക്കാരെത്തി തീ അണയ്ക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. രക്ഷാപ്രവ‍ർത്തനത്തിനിടെ ചില യാത്രക്കാർക്ക് നിസാര പരിക്കേറ്റെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

Latest Stories

വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

മുഖ്യമന്ത്രി ചർച്ചയിൽ മുൻ കെസിപിസി അധ്യക്ഷന്മാരുമായി ചർച്ച; മുരളീധരനും സുധാകരനും ഡൽഹിക്ക്

“120ന്റെ അരികിലെ സർക്കാർ: വിജയിയുടെ യഥാർത്ഥ പരീക്ഷണം ഇനി നിയമസഭാ ഗണിതത്തിൽ”

'ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും, ആയാള്‍ അത് കേള്‍ക്കേണ്ടിയും വരും'; കെ വി തോമസിനെ തള്ളി പത്മജ വേണുഗോപാൽ

'കെ കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജയെ ചൊല്ലി'; കെ വി തോമസിന്റെ പുസ്തകം

'കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര, തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കും'; ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ

'കോൺഗ്രസുകാരും നമ്മുടെ സഹോദരന്മാരല്ലേ?ഫ്ലക്സ് വെച്ചത് കെസിയോടുള്ള ഇഷ്ടം കൊണ്ട്'; പുതിയ വിശദീകരണവുമായി സിപിഎം നേതാവ് മുഹമ്മദ് അരവശേരി

'അമ്മ' ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതി നൽകി യുവതി; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

'ഞാൻ ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോയ ഒരാൾ, അന്നും പണം തന്നിരുന്നത് അച്ഛൻ'; തുറന്നുപറഞ്ഞ് മാധവ് സുരേഷ്

'ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുന്നു, എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാന്‍'; രാഹുൽ ഗാന്ധി