ടിക് ടോക്കിൻ്റെ പ്രവർത്തനം 75 ദിവസത്തേക്ക് നീട്ടിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്

ചൈനീസ് നിയന്ത്രിത വീഡിയോ ഷോർട്ട് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കിൻ്റെ പ്രവർത്തനങ്ങൾ 75 ദിവസത്തേക്ക് നീട്ടിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചു. 170 ദശലക്ഷം പേര് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം സംരക്ഷിക്കുമ്പോൾ തന്നെ ദേശീയ സുരക്ഷയെ മുൻനിർത്തിയുള്ള ഒരു പ്രമേയം കൂടെ പിന്തുടരാൻ അദ്ദേഹം പദ്ധതിയിടുന്നു.

“ഇന്ന് മുതൽ 75 ദിവസത്തേക്ക് ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഉപയോഗിക്കുന്ന ആശയവിനിമയ പ്ലാറ്റ്ഫോമിന് നിരോധനം ഏർപ്പെടുത്തിയ ഈ നിയമം നടപ്പിലാക്കാൻ നടപടിയെടുക്കരുതെന്ന് ഞാൻ അറ്റോർണി ജനറലിനോട് നിർദ്ദേശിക്കുന്നു.” ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിൽ ജോ ബൈഡൻ ഒപ്പുവെച്ച ബിൽ, സഭയിലും സെനറ്റിലും വൻ ഭൂരിപക്ഷത്തോടെ പാസാക്കുകയും ടിക്‌ടോക്കിൻ്റെ മാതൃ കമ്പനിയായ ByteDance-ന് ആപ്പിൽ നിന്ന് പിന്മാറാനോ യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്ന് നിരോധനം നേരിടാനോ 270 ദിവസത്തെ സമയം നൽകുകയും ചെയ്തിരുന്നു. ജനുവരി 19 ആയിരുന്നു ഇതിനുള്ള അവസാന തീയതി. തുടർന്ന് ടിക് ടോക് ആപ്പിന് ജനുവരി 18-ന് നിരോധനം ഏർപ്പെടുത്തി. എന്നാൽ ഒരു ദിവസത്തിനുശേഷം അതിൻ്റെ സമയപരിധി നീട്ടുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തതിനെത്തുടർന്ന് ടിക് ടോക് അമേരിക്കയിൽ അവരുടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം