വ്യാജ വാർത്തകൾക്കുള്ള അവാർഡുകൾ ട്രംപ് പ്രഖ്യാപിച്ചു, പോൾ ക്രൂഗ് മാൻ മികച്ച 'നുണയൻ പത്രപ്രവർത്തകൻ'

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു. എസ് മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയ ഏറ്റവും മികച്ച “വ്യാജ വർത്തകൾക്കുള്ള” അവാർഡുകൾ പ്രഖ്യാപിച്ചു.ബുധനാഴ്‌ച രാത്രി വൈകി, ട്വിറ്ററിലൂടെയാണ് ട്രംപ് അവാർഡ്പ്രഖ്യാപനം നടത്തിയത്. പ്രമുഖ ടെലിവിഷൻ നെറ്റ് വർക്കായ സി. എൻ. എൻ, പാരമ്പര്യമുള്ള പത്രങ്ങളായ ന്യൂയോർക്ക് ടൈംസ്, വാഷിംഗ്‌ടൺ പോസ്റ്റ് എന്നിവക്കാണ് മികച്ച നുണ വർത്തകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പത്രങ്ങളും ചാനലും ട്രംപിനെതിരെ നിരന്തരം വാർത്തകൾ നൽകിയിരുന്നു. ഇതാണ് ഇവരെ ആക്ഷേപിക്കുന്ന തരത്തിൽ അവാർഡുകൾ പ്രഖ്യാപിക്കാൻ പ്രേരണയായത്. തന്നെ പിന്തുണക്കുന്ന ഫോക്സ് ന്യൂസ് ഒഴികെയുള്ള മാധ്യമങ്ങളെയാണ് അദ്ദേഹം അവാർഡിനായി പരിഗണിച്ചത്.

ഇവർക്ക് പുറമെ വ്യത്യസ്ത വിഭാഗങ്ങളിലായി 10 മാധ്യമങ്ങൾക്കു കൂടി അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ പോൾ ക്രൂഗ് മാൻ ന്യൂയോർക് ടൈംസിൽ എഴുതുന്ന കോളമാണ് ഏറ്റവും മികച്ച നുണവാർത്തയായി തെരഞ്ഞെടുക്കപ്പെട്ടത്. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഒരിക്കലും രക്ഷപെടാൻ പോകുന്നില്ലെന്ന് അദ്ദേഹം തന്റെ കോളത്തിൽ എഴുതിയിരുന്നു. ഈ ലേഖനമാണ് അദ്ദേഹത്തെ അവാർഡിന് അർഹമാക്കിയതെന്ന് അവാർഡിന്റെ സംഘാടകരിലെ ഒരു പ്രമുഖൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയം മുതൽ ട്രംപും അമേരിക്കൻ മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. വാർത്താ സമ്മേളനങ്ങളിൽ നിന്ന് മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ട പല സംഭവങ്ങളും ഉണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് മാധ്യമങ്ങളെ പുകഴ്ത്താനും ട്രംപ് മറന്നില്ല. ഒരു ചെറിയ വിഭാഗം കൈക്കൂലിക്കാരും സത്യസന്ധത ഇല്ലാത്തവരും ഉണ്ടെങ്കിലും അമേരിക്കയുടെ മുന്നേറ്റത്തിന് സഹായകമായ നിരവധി വാർത്തകൾ മാദ്ധ്യമപ്രവർത്തകർ നൽകിയിരുന്നു. ഇവരെ ഓർത്തു ഞാൻ അഭിമാനിക്കുന്നു – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

“നമ്മൾ ഒരുമിച്ചു നിന്നാൽ മറി കടക്കാനാകാത്തതായി ഒന്നുമില്ല. പക്ഷഭേദത്തോടെ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്കു പോലും നമ്മെ തടയാനാകില്ല. അമേരിക്കയെ വീണ്ടും നമ്മൾ മഹത്തായ രാജ്യമാക്കി മാറ്റും” – ട്രംപ് തുടർന്നു. അതിനിടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ ട്രംപിന്റെ മാധ്യമ വിരുദ്ധ നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ട്രംപ് തന്റെ സ്ഥാനത്തിന്റെ മഹിമ കളഞ്ഞു മാധ്യമങ്ങളെ ജനങ്ങളുടെ ശത്രുക്കളാകുകയാണെന്ന് സെനറ്റർ ജെഫ് ഫ്ലേക് അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രസിഡന്റിന്റെ നടപടി സ്റ്റാലിന്റെ ശൈലിയിൽ ഉള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

Latest Stories

കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല, മാമോദീസയുടെ വിചിത്രനിയമങ്ങള്‍; കുറിപ്പുമായി സാന്ദ്ര തോമസ്, ചര്‍ച്ചയാകുന്നു

സഞ്ജുവും പന്തും എന്റെ പ്രിയ താരങ്ങളാണ്, എന്നാൽ ലോകകപ്പ് ടീമിൽ അവൻ മതി; ആ ചെറുക്കനാണ് അതിന് അർഹത: സൗരവ് ഗാംഗുലി

തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല..; അശ്വന്ത് കോക്കിന്റെ പരിഹാസത്തിന് മറുപടിയുമായി 'തങ്കമണി' ആര്‍ട്ട് ഡയറക്ടര്‍

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

'കെ സുരേന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ സുഹൃത്തുക്കൾ'; ഇപി ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍

'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ