ടെലിഗ്രാം സിഇഒ ബീജം നല്‍കും; സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്ത് അള്‍ട്രാവിറ്റ ഫെര്‍ട്ടിലിറ്റി ക്ലിനിക്ക്

പതിനഞ്ച് വര്‍ഷത്തിനിടെ നൂറിലധികം കുട്ടികളുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ തന്റെ ബീജം ഉപയോഗിക്കാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്ത് ടെലിഗ്രാം സിഇഒ പവല്‍ ദുറോവ്. അള്‍ട്രാവിറ്റ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുമായി ചേര്‍ന്നാണ് പവല്‍ ദുറോവ് പദ്ധതി നടപ്പാക്കുക.

ഇത് സംബന്ധിച്ച് സ്ഥിരീകരണവുമായി അള്‍ട്രാവിറ്റി ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ വെബ്‌സൈറ്റില്‍ പരസ്യവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വന്ധ്യതയുമായി മല്ലിടുന്ന സ്ത്രീകളെയും ദമ്പതികളെയും സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പവേല്‍ ദുറോവിന്റെ ബീജം ഉപയോ?ഗിച്ച് ക്ലിനിക്കില്‍ സൗജന്യ ഐവിഎഫ് നടത്താനാകുമെന്നും ചികിത്സ നടക്കുന്നതിനിടെ മികച്ച പരിചരണവും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

താത്പര്യമുള്ള സ്ത്രീകള്‍ ക്ലിനിക്കുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടേഷന്‍ എടുക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഡോക്ടറുമായുള്ള കൂടിക്കാഴ്ചയില്‍ ഐവിഎഫ് ചികിത്സയെ കുറിച്ച് വിശദീകരിക്കും. ആവശ്യമായ പരിശോധനകള്‍ നടത്തുകയും ശേഷം യോഗ്യത നിര്‍ണ്ണയിക്കുകയും ചെയ്യുമെന്ന് ക്ലിനിക്ക് അധികൃതര്‍ അറിയിച്ചു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം