യുഎസ് എംബസിക്ക് അടുത്തുള്ള ജനങ്ങളെ ഒഴിപ്പിച്ച് ഖത്തര്‍; കുവൈത്ത് തീരത്ത് ചരക്ക് കപ്പലില്‍ സ്‌ഫോടനം, എണ്ണ കടലില്‍ പരന്നു

ഇറാന്‍ -യുഎസ്, ഇസ്രയേല്‍ സംഘര്‍ഷം മുറുകുമ്പോള്‍ ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഒഴിപ്പിച്ച് ഖത്തര്‍. താല്‍ക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്നാണ് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഒഴിപ്പിക്കുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്നും ഖത്തര്‍ അറിയിച്ചിട്ടുണ്ട്.

ഗള്‍ഫ് മേഖലയെ അസ്വസ്ഥമാക്കി ഇറാന്‍ യുഎസ് സൈനിക നീക്കം മാറുമ്പോള്‍ കുവൈത്ത് തീരത്തും സ്‌ഫോടനം. മുബാരക് അല്‍ കബീറിന് 30 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് ചരക്ക് കപ്പലില്‍ സ്‌ഫോടനമുണ്ടായത്. ചരക്കു കപ്പലില്‍നിന്നുള്ള എണ്ണ കടലില്‍ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോര്‍ട്ടുണ്ട്. കപ്പലിലുള്ളവര്‍ സുരക്ഷിതരാണ്.

മുബാറക് അല്‍ കബീര്‍ തുറമുഖം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഏകദേശം 750 – 800 കിലോമീറ്റര്‍ അകലെയാണ്. തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഒരു ടാങ്കറിന് നേരെ ആക്രമണം ഉണ്ടായാല്‍ ഹോര്‍മുസ് കടലിടുക്ക് മേഖലയിലെ ഷിപ്പിംഗിനെതിരായി ഇറാന്റെ ആക്രമണങ്ങളുടെ വര്‍ധനയായാവും ലോകരാജ്യങ്ങള്‍ കണക്കാക്കുക. ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പല്‍ യുഎസ് ആക്രമിച്ച് തകര്‍ത്ത സംഭവവും ലോകരാജ്യങ്ങള്‍ക്ക് ഇടയില്‍ ചര്‍ച്ചയാണ്.

യുഎസിനു ഭീഷണിയായതിനാലാണ് ശ്രീലങ്കന്‍ തീരത്തെ കപ്പല്‍ മുക്കിയതെന്ന് യുഎസ് റിട്ട.ജനറല്‍ മാര്‍ക് കിമ്മിറ്റ് അവകാശപ്പെട്ടു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടത്തിയ ടോര്‍പിഡോ ആക്രമണത്തിലാണ് ഇറാനിയന്‍ നാവികസേനയുടെ കപ്പല്‍ തകര്‍ത്തത്. 87 നാവികര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ തുറമുഖങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചോദ്യമുനകള്‍ ഉയരുന്നുണ്ട്.

ഇറാന്റെ യുദ്ധക്കപ്പല്‍ ആക്രമിച്ചു മുക്കിയതിന് അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. ഇറാന്റെ കപ്പലായ ദേനയെ ശ്രീലങ്കയ്ക്ക് അടുത്തുവച്ചാണ് ഇന്നലെ യുഎസ് ആക്രമിച്ചത്. ആണവ അന്തര്‍വാഹിനി ഉപയോഗിച്ചായിരുന്നു ആക്രമണം.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍