ബിക്കിനി വേണ്ട, ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ഖ ധരിക്കണം; പുരുഷന്‍മാര്‍ നഗ്നമായ നെഞ്ച് കാട്ടി നടക്കരുത്; മതനിയങ്ങളുടെ ചുവട് പിടിച്ച് ഉത്തരവ് പുറത്തിറക്കി സിറിയ

സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കി സിറിയ. ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ശരീരം മൂടുന്ന ബുര്‍ഖ ധരിക്കണം. ജൂണ്‍ ഒമ്പതിന് പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. സുന്നി ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമതര്‍ അസദ് ഭരണകൂടത്തെ അട്ടിമറിച്ചതിനുശേഷം സ്ത്രീകള്‍ മുഖംമൂടണമെന്ന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകള്‍ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ശന നിര്‍ദേശങ്ങളുമായി ഭരണകൂടത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

വേനല്‍ക്കാലത്തിന് മുന്നോടിയായി ബീച്ചുകള്‍ക്കും നീന്തല്‍ക്കുളങ്ങള്‍ക്കുമുള്ള പൊതു സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഒപ്പമാണ് ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ബീച്ചില്‍ പോകുന്നവരും പൊതുകുളങ്ങള്‍ സന്ദര്‍ശിക്കുന്നവരും മാന്യതയെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ വികാരങ്ങളെയും ബഹുമാനിക്കുന്ന ഉചിതമായ നീന്തല്‍ വസ്ത്രങ്ങള്‍’ ധരിക്കണമെന്നും ശരീരം കൂടുതല്‍ മൂടുന്ന ബുര്‍ക്ക പോലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നീന്തല്‍ ഇല്ലാത്ത സമയത്ത് പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കണമെന്നും ഹോട്ടല്‍ ലോബികളിലോ റെസ്റ്റോറന്റുകളിലോ പൊതുസ്ഥലങ്ങളിലോ മറ്റും നഗ്‌നമായ നെഞ്ച് കാട്ടി പുരുഷന്‍മാര്‍ നടക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം