വിമാനത്തിന്റെ മുന്‍വീലില്‍ പിടിച്ചിരുന്ന് യാത്ര ചെയ്തത് ദക്ഷിണാഫ്രിക്ക നിന്ന് നെതര്‍ലാന്‍ഡ്‌സ് വരെ; അതിജീവിതത്തിനായി 22-കാരന്‍റെ സാഹസം

ചരക്കുവിമാനത്തിന്റെ മുന്‍ ചക്രത്തിനിടയില്‍ ഒളിച്ചിരുന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും നെതര്‍ലാന്‍ഡ്‌സ് വരെ പറന്ന് ലോകത്തെ ഞെട്ടിച്ച് യുവാവ്. കെനിയന്‍ പൗരനായ 22 കാരനാണ് അതിജീവിതത്തിനായി ഇത്തരമൊരു മഹാസാഹസത്തിന് മുതിര്‍ന്ന് വിജയിച്ചത്.

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്നും പറന്നുയര്‍ന്ന ബോയിങ് 747 വിമാനം, കെനിയയിലെ നെയ്‌റോബിയിലും ഇറങ്ങിയശേഷമാണ് ആംസ്റ്റര്‍ഡാമിലെത്തുന്നത്. ഈ 11 മണിക്കൂര്‍ സമയം ഇയാള്‍ ചക്രത്തിനിടയില്‍ തന്നെയായിരുന്നു. വിമാനത്തിന്റെ ചക്രത്തിനിടയില്‍ നിന്നും ഇയാളെ കണ്ടെത്തിയതായി ഡച്ച് മിലിറ്ററി പൊലീസാണ് അറിയിച്ചത്.

ഇത്ര സാഹസമായി യാത്ര ചെയ്ത യുവാവിനെ ചക്രത്തിനിടിയില്‍ നിന്നും കണ്ടെത്തുമ്പോള്‍ അയാള്‍ ബോധവാനും, സംസാരിക്കാനും സാധിക്കുന്നുണ്ടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഇത്രയധികം ഉയരത്തില്‍ പറക്കുമ്പോഴുണ്ടാകുന്ന തണുപ്പും അന്തരീക്ഷ മര്‍ദ്ദ വ്യത്യാസവും ഒരാള്‍ അതിജീവിക്കുക എന്നത് ഒരു സ്വപ്നത്തിനു തുല്യമായി മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്നും അവര്‍ പറഞ്ഞു.

ഷിഫോള്‍ വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിലെ രേഖകള്‍ പ്രകാരം ഈ വിമാനം മണിക്കൂറില്‍ 550 മൈല്‍ വേഗതയില്‍ 35,0000 അടി ഉയരത്തിലാണ് സഞ്ചരിച്ചത്. 35,000 അടി ഉയരത്തിലെ സാധാരണ അന്തരീക്ഷ താപനില മൈനസ് 54 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. മാത്രമല്ല, സമുദ്രനിരപ്പില്‍ ഉള്ളതിനേക്കാള്‍ 25 ശതമാനത്തോളം ഓക്‌സിജന്‍ കുറവുമായിരിക്കും.

ഹൈപോക്‌സിയ, ഫ്രോസ്റ്റ്‌ബൈറ്റ്, ഹൈപോതെര്‍മിയ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കാവുന്ന സാഹചര്യമാണിത്. മാത്രമല്ല, ഇത്തരത്തില്‍ വിമാനങ്ങളിലെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നവര്‍ക്ക്, വിമാനം പറന്നുയരുന്ന സമയത്ത് ചക്രങ്ങള്‍ അകത്തേക്ക് വലിയുമ്പോള്‍ ചതഞ്ഞരയുവാനോ അല്ലെങ്കില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അവ തുറക്കുന്നതുമൂലം ഉയരത്തില്‍ നിന്നും വീണ് മരണമടയുവാനും സാധ്യതയുണ്ട്. എന്നാല്‍ ഇതെല്ലാം ഈ 22 കാരന്‍ അതിജീവിച്ചും എന്നതാണ് അത്ഭുതം.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം