സൗദിയിൽ വാടക ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക; ഇനി പണമിടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം

വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ചും ഗൾഫ് നാടുകളിൽ വീടുകളായാലും സ്ഥാപനങ്ങളായാലും വാടകകെട്ടിടങ്ങളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുക.മാസം വാടക നൽകി ജീവിക്കുന്ന സൗദിയിലെ പ്രവാസികളും,സ്വദേശികളും ശദ്ധിക്കേണ്ട പ്രത്യേക അറിയിപ്പാണ് ഇപ്പോൾ പുറത്തുവനിനിരിക്കുന്നത്.”സൗദിയില്‍ ജനുവരി മുതൽ താമസ, വാണിജ്യ കെട്ടിടങ്ങളുടെ വാടക ബാങ്ക് അക്കൗണ്ട് വഴി മാത്രമാകും സ്വീകരിക്കുക.

രാജ്യത്ത് വാണിജ്യ കെട്ടിടങ്ങളുടെ വാടക ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാക്കി മാറ്റി. ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഈജാര്‍ വ്യക്തമാക്കി. ജനുവരി മുതല്‍ വാടക പണമിടപാടുകള്‍ ഈജാര്‍ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴി മാത്രമായിരിക്കുമെന്ന് ഈജാര്‍ കേന്ദ്രം അറിയിച്ചു.

വാടക കരാറുകള്‍ക്ക് ഇനി മുതല്‍ മാനുവല്‍ റസീപ്റ്റുകള്‍ അംഗീകരിക്കില്ല. പകരം ബാങ്കുകളില്‍ നിന്നും തുക കൈമാറുന്നതിന് ഈജാര്‍ നല്‍കുന്ന അംഗീകൃത ഇലക്ട്രോണിക് റസീപ്റ്റുകളാണ് പ്രൂഫായി സ്വീകരിക്കുക. രാജ്യത്തെ താമസ-വാണിജ്യ കെട്ടിടങ്ങളുടെ വാടക പണമിടപാടുകള്‍ ഡിജിറ്റല്‍ ചാനലുകള്‍ വഴി മാത്രമാകും ഇനിമുതല്‍ സ്വീകരിക്കുകയെന്ന് ഈജാര്‍ പ്ലാറ്റ്‌ഫോം അറിയിച്ചു. ജനുവരി മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം