വിസകൾ എല്ലാം വെറും സെക്കന്റുകൾക്കുള്ളിൽ;ഇനി അപേക്ഷിച്ച് കാത്തിരിക്കേണ്ട, ഏകീകൃത പോർട്ടൽ സജ്ജമാക്കി സൗദി അറേബ്യ

വിമാനടിക്കറ്റ് എടുത്ത് ഗൾഫിലെത്താം പക്ഷെ വിസ വേണമെങ്കിൽ അൽപം പണിയെടുക്കണം. ഇത് എല്ലാവർക്കും അറിയാവുന്നകാര്യമാണ്. എന്നാൽ ഇനി സൗദി അറേബ്യയിൽ വിസ ലഭിക്കാൻ എളുപ്പവഴിയുണ്ട്.സൗദി അറേബ്യയിൽ ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും. അതിനായി ഒറ്റ വെബ് പോർട്ടലിൽ നിലവിൽ വന്നു.

വിദേശകാര്യ മന്ത്രാലയമാണ് ‘സൗദി വിസ’ എന്ന പേരിൽ ഏകീകൃത ദേശീയ പ്ലാറ്റ്ഫോം ആരംഭിച്ചത്. ഹജ്ജ്, ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ്, തൊഴിൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കുമുള്ള വിസകളാണ് ഈ പോർട്ടലിലൂടെ ലഭ്യമാക്കുക. ഇതിനാവശ്യമായ നടപടിക്രമങ്ങൾ സുഗമമായി പൂർത്തീകരിക്കുന്നതിന് പോർട്ടൽ സഹായാക്കും

30ലധികം മന്ത്രാലയങ്ങൾ, അധികാരികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ പോർട്ടൽ വിസ നടപടികൾ എളുപ്പത്തിലാക്കും. നേരത്തെ വിസ അനുവദിക്കാൻ അപേക്ഷ സ്വീകരിച്ച് 45 ദിവസത്തിൽ കൂടുതൽ സമയം ആവശ്യമായിരുന്നു.എന്നാൽ ഇപ്പോൾ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഫലമായി കാര്യങ്ങൾ വേഗത്തിലായി.

അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ ഇപ്പോൾ വിസ ഇഷ്യൂ ചെയ്യാൻ കഴിയും. വിസ ഇഷ്യു ചെയ്യൽ നടപടിക്രമങ്ങൾ പ്ലാറ്റ്ഫോമിലൂടെ സ്വമേധയാ പൂർത്തിയാകും. ഏതൊക്കെ വിസകൾ ലഭ്യമാണെന്ന് അറിയാൻ അപേക്ഷകനെ സഹായിക്കുന്ന ഒരു സ്‌മാർട്ട് സെർച്ച് എൻജിൻ, വിസകൾ നൽകുന്നതിനും പിന്നീട് വീണ്ടും അപേക്ഷിക്കുന്നതിനും സൗകര്യമൊരുക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത വ്യക്തിഗത ഫയലും ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് വിസ ലഭിക്കുന്നതിനുള്ള അവസരം നൽകുന്നതിന് നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ച് വിപുലമായതും ഏകീകൃതവുമായ സംവിധാനങ്ങളും പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്. ഡാറ്റയുടെ സാധുത പരിശോധിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക സംവിധാനവും ഇതിൽ ഉപയോഗിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ