ഇറാനും യുഎസും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും അമേരിക്കയോട് ശത്രുത പുലർത്തുന്ന പ്രോക്സികൾക്കുള്ള പിന്തുണയെക്കുറിച്ചും ഇറാനുമായി സംഭാഷണങ്ങൾ ആരംഭിക്കാൻ ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനെ ഫോണിൽ ബന്ധപ്പെട്ടതായി റിപ്പോർട്ട്. ചൊവ്വാഴ്ച പ്രസിദ്ധികരിച്ച ബ്ലൂംബെർഗ് വാർത്താ ലേഖനമാണ് ഇത് പറയുന്നത്.

“അമേരിക്കയും ഇറാനും എല്ലാ പ്രശ്‌നങ്ങളും ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് റഷ്യ വിശ്വസിക്കുന്നു” എന്നും “ഇത് നേടിയെടുക്കാൻ മോസ്കോ അതിന്റെ കഴിവിന്റെ പരമാവധി ചെയ്യാൻ തയ്യാറാണ്” എന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ബ്ലൂംബെർഗിനോട് പറഞ്ഞു. ആ പങ്ക് വഹിക്കാൻ ആവശ്യപ്പെടാതെ തന്നെ റഷ്യ ഈ പ്രവർത്തനത്തിന് സന്നദ്ധത അറിയിച്ചതായി ഒരു പേര് വെളിപ്പെടുത്താത്ത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ബ്ലൂംബെർഗിനോട് പറഞ്ഞു.

“ഈ കാര്യങ്ങളുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, പല കക്ഷികളും വിവിധ പ്രശ്‌നങ്ങളിൽ സഹായിക്കാൻ സന്മനസ്സും സന്നദ്ധതയും പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്… ആവശ്യമെങ്കിൽ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്യുന്നത് സ്വാഭാവികമാണ്.” തിങ്കളാഴ്ച ഇറാനിൽ നടന്ന ഒരു ടെലിവിഷൻ പത്രസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേൽ ബഗായ് പറഞ്ഞു.

Latest Stories

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല