യു.എന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് റഷ്യ, ഇന്ത്യയും, ചൈനയും, യു.എ.ഇയും വിട്ടുനിന്നു

ഉക്രൈന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ച് യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച് പ്രമേയം റഷ്യ വീറ്റോ ചെയ്തു. ഉക്രൈനെതിരായ ആക്രമണത്തെ അപലപിച്ചും, ഒപ്പം സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയമാണ് പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ റഷ്യ വീറ്റോ ചെയ്തത്. ചൈനയും ഇന്ത്യയും യു.എ.ഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

അമേരിക്കയും അല്‍ബേനിയയും ചേര്‍ന്നാണ് പ്രമേയം തയ്യാറാക്കി അവതരിപ്പിച്ചത്. സമിതിയിലെ 15 അംഗങ്ങളില്‍ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. രക്ഷാസമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.

‘റഷ്യ, നിങ്ങള്‍ക്ക് ഈ പ്രമേയം വീറ്റോ ചെയ്യാന്‍ കഴിയും, പക്ഷേ നിങ്ങള്‍ക്ക് ഞങ്ങളുടെ ശബ്ദങ്ങള്‍ വീറ്റോ ചെയ്യാന്‍ കഴിയില്ല, നിങ്ങള്‍ക്ക് സത്യം വീറ്റോ ചെയ്യാന്‍ കഴിയില്ല, ഞങ്ങളുടെ തത്വങ്ങളെ നിങ്ങള്‍ക്ക് വീറ്റോ ചെയ്യാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഉക്രൈനിയന്‍ ജനതയെ വീറ്റോ ചെയ്യാന്‍ കഴിയില്ല.’, യുഎന്നിലെ യു.എസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചു.

റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണ്. അബദ്ധങ്ങള്‍ ചെയ്യരുത്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് ആരുടേയും പിന്തുണയില്ലെന്ന് ബ്രിട്ടന്‍ അംബാസഡര്‍ ബാര്‍ബറ വുഡ്വാര്‍ഡ് പറഞ്ഞു.

നിലവില്‍ രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്നത് റഷ്യയാണ്. പ്രമേയം തള്ളിയതോടെ യു.എന്‍ ജനറല്‍ അസംബ്ലിക്ക് മുമ്പാകെ സമാനമായ ഒരു പ്രമേയത്തിന്മേല്‍ മറ്റൊരു വോട്ടെടുപ്പ് നടന്നേക്കും. വലിയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാകാനിടയുണ്ടെങ്കിലും ഇത് റഷ്യയ്ക്ക് ബാധകമാകില്ല.

Latest Stories

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ