പ്രവാചകന് എതിരായ പരാമര്‍ശം: അപലപിച്ച് യു.എ.ഇയും ജോര്‍ദ്ദാനും

പ്രവാചകനെതിരായ ബിജെപി മുന്‍ ദേശീയ വക്താവ് നുപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തെ അപലപിച്ച് യുഎഇയും ജോര്‍ദാനും. വിവാദ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ധാര്‍മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്കു വിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും തള്ളിക്കളയണം. സഹിഷ്ണുതയുടെയും മാനവിക സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണ്.

വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഏതു തരം പ്രവര്‍ത്തനങ്ങള്‍ തടയാനും നടപടിയുണ്ടാകണമെന്നും യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

തീവ്രവാദവും വിദ്വേഷവും വളര്‍ത്തുന്ന പ്രവര്‍ത്തിയാണിതെന്നാണ് ജോര്‍ദാന്റെ പ്രതികരണം. നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തത് ശരിയായ സമയത്താണെന്നും ജോര്‍ദാന്‍ പ്രതികരിച്ചു.

പ്രവാചകനെതിരായ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച് അറബ് ലീഗും, സൗദി അറേബ്യയും, ഇറാനും, പാകിസ്ഥാനും, ഒമാന്‍ എന്നീ രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ