ഹാരി രാജകുമാരന്റെയും മേഗന്‍ മര്‍ക്കലിന്റെയും വിവാഹം ചരിത്രപരമാകുന്നത് എന്തുകൊണ്ട് ?

ഡയാന രാജകുമാരിയുടെ രണ്ടാമത്തെ മരുമകൾ ആരായിരിക്കും എന്ന നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ആ പ്രണയം ഔദ്യോഗികം ആവുകയാണ്. എലിസബത്ത് രാജ്ഞിയുടെ കൊച്ചു മകനും ഡയാന ചാൾസ് ദമ്പതികളുടെ ഇളയ മകനും വില്ല്യം രാജകുമാരന്റെ സഹോദരനുമായ ഹാരി രാജകുമാരന്റെ വിവാഹം പ്രശസ്ത അമേരിക്കൻ നടിയും മോഡലുമായ മേഗൻ മർക്കലുമായി നിശ്ചയിക്കപ്പെട്ടു.

തിങ്കളാഴ്ച വിവാഹ നിശ്ചയം നടന്നു. അമ്മ ഡയാനയുടെ ശേഖരത്തിലുള്ള രണ്ട് ഡയമണ്ടുകൾ അടക്കം ചേർത്ത് ഹാരി തന്നെ ഡിസൈൻ ചെയ്ത മോതിരമാണ് വിവാഹ നിശ്ചയ വേളയിൽ ഹാരി മെഗാനെ അണിയിച്ചത്. ക്ലാരൻസ് ഹൗസ് ഔദ്യോഗികമായി 2018 ൽ വിവാഹം ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്. 2016 ൽ മുതൽ ഇരുവരും പ്രണയത്തിലായിരുന്നു.

ഹാരിയുടെ വിവാഹത്തെ ബ്രിട്ടനിലെ പലരും എതിർക്കുന്നുണ്ട്. അതിന് കാരണം മേഗന്‍റെ മാതാപിതാക്കളില്‍ ഒരാള്‍ കറുത്ത വര്‍ഗക്കാരാണ് എന്നതും, മേഗന്‍ ഒരിക്കൽ വിവാഹമോചിതയും ആണെന്നതാണ്. ഇത് രാജകുടുംബത്തിന്റെ കീഴ്വഴക്കങ്ങൾക്കു യോജിക്കില്ലെന്നതുമാണ് പലരും അഭിപ്രായപ്പെടുന്നത്.

തനിക്ക് നേരിട്ട വിവേചനങ്ങളെക്കുറിച്ച് മേഗന്‍ പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്. അത്തരത്തില്‍ അവര്‍ എല്ലെ മാഗസിനില്‍ എഴുതിയ കുറിപ്പിലെ ചില ഭാഗങ്ങള്‍ ഇതാണ്.

ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗത്തെ വിവാഹം കഴിക്കുന്ന ആദ്യ അമേരിക്കക്കാരി എന്ന നിലയ്ക്കാണ് ഇവരുടെ വിവാഹം ചരിത്രപരമാകുന്നത്. 1936 ല്‍ കിംഗ് എഡ്‌വേര്‍ഡ് വാലിസ് സിംപ്‌സണെ വിവാഹം കഴിച്ചിരുന്നുവെങ്കിലും രാജകുടുംബം അംഗീകരിക്കാത്തതിനാല്‍ കുടുംബത്തിലെ അവകാശങ്ങള്‍ നഷ്ടപ്പെട്ടു. മേഗന്‍ കത്തോലിക്കാ സഭാ വിശ്വാസിയാണ് എന്നതിനും വലിയ പ്രാധാന്യമുണ്ട്. എലിസബത്ത് രാജ്ഞിയാണ് ആഗ്‌ളിക്കന്‍ ചര്‍ച്ചിന്റെ സ്ഥാനപതി എന്നതിനാല്‍ രാജകുടുംബത്തിലെ കിരീടാവകാശികള്‍ക്ക് കത്തോലിക്കാ വിശ്വാസികളെ വിവാഹം ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാല്‍, ബ്രിട്ടീഷ് റോയല്‍ സക്‌സെഷന്‍ നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ മേഗന്റെ തടസ്സങ്ങള്‍ മാറ്റിയിട്ടുണ്ട്.

Latest Stories

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍