മൂക്കുംകുത്തി ലാന്‍ഡിംഗ്, പൈലറ്റിന്റെ അതിസാഹസികതയിലൂടെ രക്ഷപ്പെട്ടത് 89 ജീവനുകള്‍; വാഴ്ത്തി സോഷ്യല്‍ മീഡിയ

ലാന്‍ഡിങ്ങിന് തൊട്ടു മുമ്പ് മുന്‍ചക്രം പണിമുടക്കിയിട്ടും പതറാതെ വിമാനം അതിസാഹസികമായി ലാന്‍ഡ് ചെയ്ത് പൈലറ്റ്. 89 യാത്രക്കാരുമായി യാംഗൂണില്‍ നിന്ന് മ്യാന്‍മാറിലെ മണ്ടാലെ എയര്‍പോര്‍ട്ടിലേക്ക് എത്തിയ വിമാനമാണ് പൈലറ്റ് മിയാത് മോയ് ഓങ് അതിസാഹസിക പ്രകടനത്തിലൂടെ അപകടം ഒന്നും സംഭവിക്കാതെ സുരക്ഷിതമായി ഇറക്കിയത്

മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ എംപവര്‍ 190 വിമാനത്തിന്റെ മുന്‍ചക്രമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് പണിമുടക്കിയത്. ചക്രം ശരിയാക്കാന്‍ എല്ലാ വഴികളും നോക്കിയെങ്കിലും പരാജയപ്പെട്ടു. ഇതേ തുടര്‍ന്നാണ് മിയാത് മോയ് ഓങ് അടിയന്തര ലാന്‍ഡിങ്ങ് നടത്തിയത്.

വിമാനത്തിന്റെ ഭാരം കുറയ്ക്കാനായി കഴിയുന്നത്ര ഇന്ധനം ഉപയോഗിച്ചു തീര്‍ത്തിരുന്നു. നിലത്തേക്കിറങ്ങിയ വിമാനം മുന്‍ഭാഗം നിലത്ത് തട്ടുന്നതിനു മുമ്പ് പിന്നിലെ ചക്രങ്ങളിലേക്ക് ചായിച്ച് അതിസാഹസികമായി ഇറക്കുകയായിരുന്നു. വിമാനം റണ്‍വെയില്‍ നിന്ന് തെന്നി മാറിയെങ്കിലും യാത്രക്കാര്‍ക്കൊന്നും പരുക്കില്ല.

പൈലറ്റിന്റെ അതിസാഹസികതയ്ക്ക് നിറഞ്ഞ കൈയടിയാണ് അധികൃതരില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. തങ്ങളുടെ ജീവന്‍ രക്ഷിച്ചതിന് യാത്രക്കാരും പൈലറ്റിനോട് നന്ദി പറഞ്ഞു.

Latest Stories

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ