സെൽഫി എടുക്കുന്നതിനിടെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി ഓസ്‌ട്രേലിയയിൽ കടലിൽ വീണു മരിച്ചു

സ്കൂ​ൾ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ​ നി​ന്നു​ള്ള നി​തി​ഷ(15)​ എന്ന വി​ദ്യാ​ർ​ഥി​നിയാ​ണു മ​രി​ച്ച​ത്. ഗെ​യിം​സ് അ​വ​സാ​നി​ച്ച​ശേ​ഷം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഗ്ലെ​നെ​ൽ​ഗ് ഹോ​ൾ​ഡ്ഫാ​സ്റ്റ് മ​റീ​ന ബീ​ച്ചി​ൽ നാ​ലു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സെ​ൽ​ഫി പ​ക​ർ​ത്ത​വെ നി​തി​ഷ ഉൾപ്പടെയുള്ളവർ കൂ​റ്റ​ൻ തി​ര​മാ​ല​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് സ്കൂ​ൾ ഗെ​യിം​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മി​ശ്ര പറഞ്ഞു.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഫു​ട്ബോ​ൾ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു നി​തി​ഷ. പ​സ​ഫി​ക് സ്കൂ​ൾ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി 120 അം​ഗ ഇ​ന്ത്യ​ൻ സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് നി​തി​ഷ ഓസ്‌ട്രേലിയയിലെ അ​ഡ്ലെ​യ്ഡി​ലെ​ത്തി​യ​ത്. കൂടെയുണ്ടായിരുന്ന ബാക്കി നാലുപേരെ സുരക്ഷ ജീവനക്കാർ രക്ഷപെടുത്തി.

കടലിൽ കാണാതായ നി​തീ​ഷ​യു​ടെ മൃ​ത​ദേ​ഹം ഇന്ന് രാ​വി​ലെയാണ് ക​ണ്ടെ​ത്തിയത്. ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​രും സ്കൂ​ൾ സ്പോ​ർ​ട്സ് ഓ​സ്ട്രേ​ലി​യ​യും സം​യു​ക്ത​മാ​യാ​ണു ദി ​പ​സ​ഫി​ക് സ്കൂ​ൾ ഗെ​യിം​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Latest Stories

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി