ന്യൂസിലാന്‍ഡ് സംഭവത്തിന്റെ നടുക്കം മാറും മുമ്പെ നെതര്‍ലന്‍ഡിലും വെടിവെയ്പ്പ്; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ന്യൂസിലാന്‍ഡിനെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെയ്പ്പിന്റെ നടുക്കത്തില്‍ നിന്നും ലോകം മുക്തരാകുന്നതിന് മുമ്പെ നെതര്‍ലന്‍ഡിലും വെടിവെയ്പ്പ്. യൂട്രെച്ച് നഗരത്തിലെ ട്രാം യാത്രക്കാര്‍ക്ക് നേരെയാണ് അക്രമി വെടി വെച്ചത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തോക്കുമായെത്തിയ ഒരാള്‍ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 10.45നാണു സംഭവം. ഇതേതുടര്‍ന്ന് ട്രാം സ്റ്റേഷനു സമീപത്തെ അക്രമമുണ്ടായ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചതായി യൂട്രെച്ച് പൊലീസ് പറഞ്ഞു.

തീവ്രവാദയാക്രമണമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ട്രാം സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്