വിമാനത്തില്‍ പേനിന് ഇടമില്ല, അടിയന്തര ലാന്റിംഗ് നടത്തി അമേരിക്കന്‍ എയര്‍ലൈന്‍സ്; യാത്ര വൈകിയത് 12 മണിക്കൂര്‍

വിവിധ കാരണങ്ങളാല്‍ വിമാനങ്ങള്‍ അടിയന്തര ലാന്റിംഗ് നടത്തിയ വാര്‍ത്തകള്‍ നാം അറിയാറുണ്ട്. എന്നാല്‍ അമേരിക്കയിലെ ഫിനിക്‌സില്‍ ജൂണ്‍ 15ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അടിയന്തര ലാന്റിംഗ് നടത്തിയതിന്റെ കാരണം പുറത്തുവന്നതോടെ കേള്‍ക്കുന്നവര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്.

ലോസ് ആഞ്ജല്‍സില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 2201 എന്ന വിമാനമാണ് ഫിനിക്‌സില്‍ അടിയന്തര ലാന്റിംഗ് നടത്തിയത്. വിമാനത്തിലെ യാത്ര ചെയ്തിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന ടിക് ടോക് താരമാണ് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സംഭവം പുറത്തുവിട്ടത്.

വിമാനത്തിലെ യാത്രക്കാരായ രണ്ട് സ്ത്രീകള്‍ വിമാനത്തിലെ മറ്റൊരു യാത്രക്കാരിയുടെ മുടിയിഴകളില്‍ പേനിനെ കണ്ടതിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്റിംഗ് നടത്തിയത്. യുവതിയുടെ മുടിയിഴകളില്‍ പേനിനെ കണ്ടതിന് പിന്നാലെ യാത്രക്കാര്‍ വിവരം വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. ജീവനക്കാര്‍ പൈലറ്റിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിമാനം ഫിനിക്‌സില്‍ അടിയന്തര ലാന്റിംഗ് നടത്തി.

ഇതേ തുടര്‍ന്ന് വിമാനം 12 മണിക്കൂര്‍ വൈകിയതായി ഏഥന്‍ ജുഡെല്‍സണ്‍ പറയുന്നു. ആരോഗ്യ അടിയന്തരാവസ്ഥയെന്ന അറിയിപ്പോടെയാണ് വിമാനം ഫിനിക്‌സില്‍ ഇറക്കിയത്. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഹോട്ടലില്‍ താമസിക്കാനുള്ള വൗച്ചറുകള്‍ നല്‍കുകയും ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ