50,000 കോടി ഡോളറായി മസ്കിൻ്റെ ആസ്തി; നേട്ടത്തിലെത്തുന്ന ആദ്യ വ്യക്തി

500 ബില്യൺ ഡോളറിൻ്റെ (50,000 കോടി ഡോളർ) ആസ്‌തിയുള്ള ആദ്യ വ്യക്തിയായായി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ഫോബ്സിന്റെ റിയൽടൈം ബില്യണയർ പട്ടിക പ്രകാരം ലോക സമ്പന്നനായ മസ്കിന്റെ നിലവിലെ ആസ്‌തി 500.1 ബില്യൺ ഡോളറാണ്. ഏകദേശം 44.34 ലക്ഷം കോടി രൂപ. പട്ടികയിൽ രണ്ടാം സ്‌ഥാനത്തുള്ള ഒറാക്കിൾ സഹസ്‌ഥാപകൻ ലാറി എലിസണിൻ്റെ ആസ്തിയേക്കാൾ 150 ബില്യൺ ഡോളർ മുന്നിലാണ് മസ്കിന്റെ ആസ്തി.

നേരത്തെ യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിന്റെ ഉപദേശകനായിരുന്ന സമയത്താണ് ഡിസംബറിൽ മസ്‌കിന്റെ ആസ്‌തി 400 ബില്യൺ ഡോളർ കടന്നത്. ടെസ്ലയിലെ ഓഹരി പങ്കാളിത്തമാണ് മസ്‌കിൻ്റെ സമ്പത്തിന്റെ വലിയ ഭാഗം. 12.4 ശതമാനം ഓഹരിയാണ് മസ്‌കിനുള്ളത്. ഈ വർഷം ഇതുവരെ 14 ശതമാനം നേട്ടമാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്.

ബുധനാഴ്‌ച ഓഹരി നാലു ശതമാനം നേട്ടത്തിലായതോടെ 9.3 ബില്യൺ ഡോളറാണ് മസ്‌കിൻ്റെ ആസ്തിയിൽ കുട്ടിച്ചേർക്കപ്പെട്ടത്. മസ്കിന്റെ മറ്റ് സംരംഭങ്ങളായ എഐ സ്‌റ്റാർട്ടപ്പ് xAI, സ്പേസ്എക്സ് എന്നിവയുടെ മൂല്യം വർധിച്ചതും മസ്കിന് നേട്ടമായി. XAI ൻ്റെ മൂല്യം ജുലൈയിൽ 75 ബില്യൺ ഡോളറിനാണ് കണക്കാക്കിയത്.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും