മോദിയെ വിമര്‍ശിച്ച മന്ത്രിമാര്‍ രാജിവെച്ചൊഴിഞ്ഞു; പ്രധാനമന്ത്രിയുമായി ബന്ധം സ്ഥാപിക്കാന്‍ മാലദ്വീപ്; പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലേക്ക്

ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നിലപാട് മാറ്റി. ഉടന്‍ തന്നെ അദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് മുയിസുവിന്റെ ഓഫീസ് അറിയിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിയ പരാമര്‍ശങ്ങള്‍ നടത്തിയ രണ്ട് ജൂനിയര്‍ മന്ത്രിമാര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് മുയിസു ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കിയത്. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ രണ്ടു മന്ത്രിമാരേയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ രാജി വെയ്ക്കുകയായിരുന്നു.

2023 നവംബറില്‍ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തതിനുപിന്നാലെ മാലദ്വീപിലുള്ള ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടതോടെ രാജ്യങ്ങര്‍ തമ്മിലുള്ള ബന്ധം മോശമായിരുന്നു. തുടര്‍ന്ന് മുഴുവന്‍ സൈനികരെയും പിന്‍വലിച്ച് ഇന്ത്യ സിവിലിയന്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.

ഇതിന് പിന്നാലെ മാലദ്വീപ് എം.പി.മാരടക്കം ഇന്ത്യക്കെതിരേ വന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി മോദി ലക്ഷദ്വീപില്‍ പോയി ഫോട്ടോ ഷൂട്ട് നടത്തി വിനോദ സഞ്ചാരികളെ ക്ഷണിച്ചതാണ് മാലിദ്വീപ് മന്ത്രിമാരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം ഇവര്‍ നടത്തിയിരുന്നു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി