മലയാളി നഴ്സ് ദമ്പതികളുടെ കുഞ്ഞുങ്ങൾ ഖത്തറിൽ മരിച്ചു; കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേ അടിച്ചതാണോ മരണകാരണമെന്ന് സംശയം

കോഴിക്കോട് സ്വദേശികളായ മലയാളി നഴ്‌സ് ദമ്പതികളുടെ 2 മക്കൾ ഖത്തറിൽ മരിച്ചു. മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും സുഖം പ്രാപിച്ചുവരുന്നു. കോഴിക്കോട് ഫാറൂഖ് കോളജ് കൊക്കി വളവിൽ ചിറയക്കാട്ട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് വാണിയൂർ ഷമീമ മമ്മൂട്ടിയുടെയും മക്കളായ റിഹാൻ ഹാരിസ് (മൂന്നര), റിദാ ഹാരിസ് (8 മാസം) എന്നിവരാണു മരിച്ചത്. ഭക്ഷ്യവിഷബാധ സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേ സമീപത്തെ ഫ്ലാറ്റിൽ അടിച്ചതാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്.

രാവിലെ കുട്ടികൾ ഛർദിച്ചതിനെത്തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദമ്പതികളും ഇതിനിടയിൽ അവശരായി. കുട്ടികളുടെ മൃതദേഹം ഖത്തർ ഹമദ് ആശുപത്രിയിൽ. അബു നഖ്‌ല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ് ഹാരിസ്. ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിലെ നഴ്‌സും. ഷമീമയുടെ മാതാപിതാക്കളായ വാണിയൂർ മമ്മൂട്ടിയും ആയിശയും ഫറോക്കിൽനിന്നുള്ള ബന്ധുക്കളും ഇന്നലെ ഖത്തറിലേക്കു തിരിച്ചു.

Latest Stories

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍