ഇന്ത്യയെ നോക്കൂ, അവിടത്തെ വായു മലിനമാണ് : തിരഞ്ഞെടുപ്പ് സംവാദത്തിൽ ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തില്‍ ഇന്ത്യക്കെതിരേ പരാമര്‍ശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമെന്നായിരുന്നു സംവാദത്തിൽ ട്രംപിൻറെ പരാമർശം. ഇന്ത്യയ്ക്ക് പുറമെ ചൈനയിലെയും റഷ്യയിലെയും വായു മാലിന്യം നിറഞ്ഞതാണെന്നും ട്രംപ് പറഞ്ഞു. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം.

ചൈനയിലേക്ക് നോക്കൂ, എത്രമാത്രം മലിനമാണ് അവിടം… റഷ്യയിലേക്ക് നോക്കൂ.. ഇന്ത്യയിലേക്ക് നോക്കൂ… അവിടങ്ങളിലെല്ലാം വായു മലിനമാണ്. പാരീസ് ഉടമ്പടി ഒരിക്കലും നീതിപരമായിരുന്നില്ല. മാത്രമല്ല, കോടിക്കണക്കിന് ഡോളര്‍ നഷ്ടം വരുത്തുന്നതായിരുന്നു അത്. അതുകൊണ്ടാണ് അതില്‍ നിന്ന് പിന്മാറിയത്- സംവാദത്തിനിടെ ട്രംപ് ചൂണ്ടിക്കാട്ടി.

ലക്ഷക്കണക്കിന് തൊഴിലുകളുടേയും ആയിരക്കണക്കിന് കമ്പനികളുടേയും കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും ഞാന്‍ ഒരുക്കമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കോവിഡ് സുരക്ഷാപ്രശ്നങ്ങളാല്‍ പരസ്പരം കൈ കൊടുക്കാതെയായിരുന്നു ട്രംപിന്‍റെയും ജോ ബെഡന്‍റെയും സംവാദം.

ട്രംപിന്‍റെ പരാമര്‍ശത്തിനെതിരെ രാജ്യത്തുനിന്ന് വന്‍ വിമര്‍ശനമാണ് ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സുഹൃത്തെന്ന് വിശേഷിപ്പിച്ച ആളാണ് ട്രംപ്. ട്രംപിന്‍റെ പരാമര്‍ശം അപ്പോള്‍ സുഹൃത്തിനെതിരെ ആണല്ലോ എന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പരിഹസിച്ചു.

ലോകത്ത് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2018 ഡിസംബറിൽ പ്രസിദ്ധീകരിച്ച ആഗോള കാർബൺ പദ്ധതി പ്രകാരം 2017ൽ ആഗോള കാർബൺ പുറംന്തള്ളൽ ഏഴു ശതമാനമാണ്.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ