ഈജിപ്തിൽ ജീവന് ഭീഷണിയായി ആളെക്കൊല്ലി തേളുകൾ; മൂന്ന് മരണം, 450-ലേറെ പേർക്ക് പരിക്ക്

കനത്ത മഴയക്കും കാറ്റിനും പിന്നാലെ ഈജിപ്തിലെ തെക്കൻ നഗരമായ അസ്‌വാനിലെ തെരുവുകളിൽ ജീവന് ഭീഷണിയായി തേളുകളുടെ ആക്രമണം. തേളുകളുടെ കുത്തേറ്റ് മൂന്ന് പേർ മരിക്കുകയും 450ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്തെ ആശുപത്രികൾ അതീവ ജാഗ്രതയിലാണ്. ശ്വാസതടസ്സം, പേശികളിൽ വേദന എന്നീ ലക്ഷണങ്ങളാണ് തേളിന്റെ കുത്തേറ്റ ആളുകൾക്ക് അനുഭവപ്പെട്ടത്.

വെള്ളിയാഴ്ച്ച ഉണ്ടായ കനത്ത മഴയിലും കാറ്റിലും മാളങ്ങൾ മൂടപ്പെടുകയും വെള്ളം കുത്തി ഒലിക്കുകയും ചെയ്തതോടെ തേളുകൾ കൂട്ടമായി തെരുവുകളിലേയ്ക്കും വീടുകളിലേയ്ക്കും ഒഴുകിയെത്തുകയായിരുന്നു. മനുഷ്യനെക്കൊല്ലി എന്നറിയപ്പെടുന്ന ഫാറ്റ്‌ടെയ്ൽഡ് തേളുകളാണ് കൂട്ടമായി തെരുവുകളിലേയ്ക്ക് ഇറങ്ങിയിരിക്കുന്നത്. ആളുകൾ വീട്ടിൽത്തന്നെ കഴിയണമെന്നും മരങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് പോകരുതെന്നും ഗവർണർ അഷ്‌റഫ് ആട്ടിയ നിർദേശം നൽകി.

ആൻഡ്രോക്‌ടോണസ് ജനുസ്സിൽ പെടുന്ന ഈ തേളുകളുടെ പ്രധാന വാസസ്ഥലം ഈജിപ്താണ്. ലോകത്തിലെ ഏറ്റവും വിഷം കൂടിയ തേളുകളാണിവ. ഇവയുടെ കുത്തേറ്റാൽ ഒരു മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കണം. കുത്തേറ്റ് ഒരു മണിക്കൂറിനുള്ളിൽ തന്നെ ജീവനെടുക്കാനുള്ള ശേഷി ഇവയുടെ വിഷത്തിനുണ്ട്. ഏകദേശം 1,500 ഇനത്തിലുള്ള തേളുകൾ ലോകത്തിലുണ്ട്. അതിൽ 25 ഇനത്തിലുള്ളവ മാത്രമേ മനുഷ്യർക്ക് അപകടമുണ്ടാക്കുന്നുള്ളൂ.

പ്രാണികളും ചിലന്തികളുംമാണ് ആണ് സാധാരണയായി ഇവയുടെ ഭക്ഷണം. ഇന്ത്യ, ഇസ്രയേൽ, ലെബനൻ തുർക്കി, സൗദി അറേബ്യ എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ ഇവയുടെ കാണപ്പെടാറുണ്ട്. എല്ലാ വർഷവും ഒട്ടേറെപ്പേർ ഇത്തരം ആളെക്കൊല്ലി തേളുകളുടെ ആക്രമണത്തിന് ഇരയായി മരിക്കുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി